kamal-hassan

വിക്രം എന്ന ചിത്രത്തിലെ 'പത്തല പത്തല' എന്ന പാട്ടിന് ആരാധകരേറെയാണ്. ഈ പാട്ട് പാടുന്ന നാല് വയസുകാരൻ ഗിരിനന്ദന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹെഡ്‌സെറ്റ് വച്ച് വളരെ മനോഹരമായിട്ടാണ് കുട്ടി പാട്ട് പാടുന്നത്.

പാട്ട് പാടി കഴിഞ്ഞ ശേഷം 'കമലഹാസൻ അങ്കിള് കാണണേ' എന്നും കുട്ടി പറയുന്നുണ്ട്. ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. കമലഹാസൻ തന്നെ എഴുതി, പാടിയ ഈ ഗാനം സിനിമ റിലീസ് ആകുന്നതിന് മുൻപ് തന്നെ ഹിറ്റായിരുന്നു. അനിരുദ്ധ രവിചന്ദറാണ് ഗാനത്തിന് ഈണമൊരുക്കിയത്.


ഗിരിനന്ദന്റെ പാട്ട് ഇതിനുമുൻപും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അല്ലു അർജുന്റെ 'പുഷ്പ'യിലെ ഗാനത്തിലൂടെയാണ് കുട്ടി നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ താരമായത്.