
റോഡുകളിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളും മറ്റും പൊലീസ് ക്രെയിനുപയോഗിച്ച് വലിച്ചു കൊണ്ട് പോകാറുണ്ട്. ഇപ്പോഴിതാ നാഗ്പൂരിൽ നിന്നും യാത്രക്കാരനുൾപ്പടെ സ്‌കൂട്ടർ ടോവിംഗ് ട്രക്ക് ഉപയോഗിച്ച് ഉയർത്തിക്കൊണ്ട് പോകുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സദർ ബസാറിലെ നോ പാർക്കിംഗ് ഏരിയയിലാണ് സംഭവം. സ്‌കൂട്ടർ ടോവിംഗ് ട്രക്ക് ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഉയർത്തുമ്പോഴും യാത്രക്കാരൻ ടെൻഷനടിക്കാതെ സന്തോഷിച്ചിരിക്കുന്നതും വീഡിയോയിൽ കാണാനാവും. ഹം നാഗ്പൂർകർ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാരുമായാണ് ക്ലിപ്പ് ഓൺലൈനിൽ വൈറലായത്.