
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലൂസിഫറിന്റെ രണ്ടാം ഭാഗം 'എമ്പുരാൻ' ഉടൻ എത്തുന്നു. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർഎന്നിവരാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
ലൂസിഫറിനെക്കാൾ മികച്ചതാവണം എമ്പുരാൻ എന്ന ആഗ്രഹത്തോടെ ആരംഭിക്കാൻ പോവുകയാണെന്ന് മോഹൻലാൽ പറഞ്ഞു. ഒരു ചിത്രത്തിലൂടെ പറയാൻ പറ്റിയ കഥയല്ല ലൂസിഫറിന്റേത്. എമ്പുരാൻ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു കൊമേഴ്സ്യൽ എന്റർടെയ്നർ ആയിരിക്കും. എമ്പുരാൻ എന്നത് ലൂസിഫറിന്റെ സെക്കന്റ് ഇൻസ്റ്റാൾമെന്റ് ആണെന്നും മൂന്ന് സീരീസായിട്ടാവും ചിത്രം എത്തുന്നതെന്നും തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു.
ചിത്രീകരണം കൂടുതലും വിദേശരാജ്യങ്ങളിലാവും. ലൂസിഫറിലെ മറ്റ് താരങ്ങൾ എമ്പുരാനിലും ഉണ്ടാകുമോ എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ എമ്പുരാനെ പറ്റിയുള്ള കൂടുൽ വിവരങ്ങൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചു