veena-

വീണ നായർ വിവാഹമോചിതയാവുന്നു എന്ന രീതിയിൽ സമൂഹമാദ്ധ്യമത്തിൽ പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോൾ അതു സ്ഥിരീകരിച്ച് ഭർത്താവും ആർ.ജെയുമായ അമൻ. അവസാന ഭാഗം വീണ്ടും വായിച്ചുനോക്കാതെ ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് അമൻ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു. വിവാഹമോചനത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പ്രചരിച്ചുകൊണ്ടിരിക്കെ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ട സമയമായി, മറ്റു പല കഥകളും ഉണ്ടാകുന്നതിനിടയിൽ വിശദീകരണം ആവശ്യമാണ്. ഞങ്ങൾ വേർപിരിഞ്ഞു. പക്ഷേ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല. മകനുവേണ്ടി ഞങ്ങൾ അത് ചെയ്യുന്നില്ല. അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ എനിക്ക് സാധിക്കില്ല. അവനുവേണ്ടി എപ്പോഴും ഞാൻ ഉണ്ടാവും. ഈ അവസ്ഥയിലൂടെ കടന്നുപോവുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതം ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുള്ളതാണ്. നമ്മൾ ശക്തമായി നിലകൊണ്ടേ പറ്റുകയുള്ളൂ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാഹചര്യം മനസിലാക്കി പിന്തുണയ്ക്കണം. അമൻ കുറിച്ചു. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് വീണ നായർ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. തേര് എന്ന ചിത്രം ആണ് റിലീസിന് ഒരുങ്ങുന്നത്.