india-cricket

പാകിസ്ഥാനുമായി ഒരു മത്സരം പോലുമില്ല

മുംബയ്: 2023 - 2027 കാലഘട്ടത്തിലെ ഇന്ത്യൻ പുരുഷ ടീമിന്റെ ഫ്യൂച്ചർ ടൂർസ് പ്രോഗ്രാം പ്രഖ്യാപിച്ചു. ഈ കാലയളവിൽ മൂന്ന് ഫോർമാറ്റുകളിലുമായി ഇന്ത്യ കളിക്കുക 141 ദ്വിരാഷ്ട്ര മത്സരങ്ങളാണ്.

2023 മേയ് മുതൽ 2027 ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ 38 ടെസ്റ്റ് 42 ഏകദിനം 61 ട്വന്റി - 20 എന്നിങ്ങനെയാണ് ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യയുടെ കളകളുടെ കണക്ക്.

അതേ സമയം ഈ കാലയളവിൽ പാകിസ്ഥാനുമായി ഒരു ദ്വിരാഷ്ട പരമ്പരയും ഇന്ത്യയ്ക്ക് ഇല്ല എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യ- പാക് പരമ്പരകൾ കുറെ നാളുകളായി നടക്കുന്നില്ല.

2023 ലെ ഏകദിന ലോകകപ്പിന് മുമ്പായി ഇന്ത്യ 27 ഏകദിന മത്സരങ്ങൾ കളിക്കും. വാണിജ്യ താത്പപര്യങ്ങൾ കൂടി കണക്കിലെടുത്ത് ഇന്ത്യയ്ക്കാണ് കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വരിക.