ബാങ്കോക്ക് : ശ്രീലങ്കയിലെ ഹാംബൻതോട്ട തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചൈനീസ് ചാരക്കപ്പലായ 'യുവാൻ വാങ് - 5 മായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 9-ാമത് ഇന്ത്യ-തായ്‌ലൻഡ് ജോയിന്റ് കമ്മിഷൻ മീറ്റിംഗിന് ബാങ്കോക്കിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അയൽരാജ്യങ്ങളിലുണ്ടാകുന്ന സംഭവങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഗവേഷണക്കപ്പൽ" എന്ന് ചൈന വിശേഷിപ്പിക്കുന്ന യുവാൻ വാങിന് ഉപഗ്രഹ, മിസൈൽ സംവിധാനങ്ങളുടെ സിഗ്നലുകൾ ചോർത്താനാകും.