
ജനങ്ങളെ നേരിൽ കാണാൻ സിപിഎം പ്രവർത്തകർ വീടുകളിലേക്ക് എത്തുകയാണ്. സെപ്‌തംബർ ഒന്നുമുതൽ 14 വരെയുളള തീയതികളിൽ ഫണ്ട് സമാഹരണത്തിലൂടെ പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് ഒരു വർഷത്തേക്കുളള പ്രവർത്തന ഫണ്ട് സമാഹരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്.
ഫണ്ട് ശേഖരണത്തിനാവശ്യമായ പ്രവർത്തനം എല്ലാ പാർട്ടി അംഗങ്ങളും നടത്തുന്നതിനൊപ്പം അവരും കഴിവിന്റെ പരമാവധി സംഭാവന നൽകാനും പാർട്ടി ആവശ്യപ്പെടുന്നുണ്ട്. വീടുകളിലും തൊഴിലിടങ്ങളിലും ജനങ്ങളെ നേരിൽ കണ്ട് ഫണ്ട് ശേഖരിക്കും.
സിപിഎം ഔദ്യോഗിക പേജിലെ അറിയിപ്പ് പൂർണരൂപം ചുവടെ:
സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരു വർഷത്തെ പ്രവർത്തനത്തിനാവശ്യമായ ഫണ്ട് സമാഹരണം സെപ്തംബർ 1 മുതൽ സെപ്തംബർ 14 വരെയുള്ള തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ പ്രവർത്തനം നടപ്പിലാക്കുന്നതിന് പാർടിയുടെ മുഴുവൻ ഘടകങ്ങളോടും സഖാക്കളോടും അഭ്യർത്ഥിക്കുന്നു. പാർടി പ്രവർത്തനത്തിന് എല്ലാ കാലത്തും സഹായങ്ങൾ നൽകിയിട്ടുള്ളത് ബഹുജനങ്ങളാണ്. എല്ലാ പാർടി മെമ്പർമാരും അവരുടെ കഴിവനുസരിച്ച് സംഭാവന നൽകണം. പാർടി ഘടകങ്ങളാവട്ടെ വീടുകളിലും തൊഴിൽ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കണം. ഫണ്ടിനായി പാർടി പ്രവർത്തകർ സമീപിക്കുമ്പോൾ എല്ലാ വിധ സഹായസഹകരണങ്ങളും നൽകണമെന്ന് മുഴുവൻ ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.