kk

മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയ മാൻഷൻ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ സ്വകാര്യ വസതിയാണ്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മൂന്നുമക്കളും മുംബയിലെ ഈ ആഡംബര വസതിയിലായിരുന്നു കഴിഞ്ഞിരുന്നത്. 2018ൽ ആനന്ദ് പിരാമലുമായുള്ള വിവാഹത്തിന് ശേഷം മകൾ ഇഷ വർളിയിലെ ഗുലിത എന്ന വസതിയിലേക്ക് മാറി. ആന്റിലിയ പോലെ ആഡംബരം നിറഞ്ഞ മറ്റൊരു വീടാണ് ഗുലിത മാൻഷനും.

kk

അറബിക്കടലിന് അഭിമുഖമായി 50000 ചതുരശ്ര അടിയിലാണ് വർളി സീലിങ്കിൽ ഗുലിത മാൻഷൻ സ്ഥിതി ചെയ്യുന്നത്. 450 കോടി മുടക്കി വാങ്ങിയ വീടിന് നിലവിൽ 1100 കോടി രൂപയാണ് മതിപ്പ് വില കണക്കാക്കുന്നത്. കടലിന്റെ മനോഹര കാഴ്ച സമ്മാനിക്കുന്ന വസതി ഡയമണ്ട് തീമിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അഞ്ചു നിലകളുള്ള കെട്ടിടത്തിലെ തിളങ്ങുന്ന ഗ്ലാസ് ഭിത്തികൾ പുറത്തെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു,​

View this post on Instagram

A post shared by Munassar Khan (@munassarkhan)

സ്വിമ്മിംഗ് പൂൾ,​ വിശാലമായ പൂന്തോട്ടം,,​ ബേസ്‌മെന്റിൽ മൂന്നു നില പാർക്കിംഗ് സൗകര്യം,​ ക്ഷേത്രം എന്നിവയും വീടിന്റെ പ്രത്യേകതകളാണ്. ലണ്ടൻ ആസ്ഥാനമായ എക്കേഴ്‌സ്ലി കെല്ലഗനാണ് വീടിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാൻ ലിവറിന്റെ ഉടമസ്ഥതയിലായിരുന്നു നേരത്തെ ഈ കെട്ടിടം.

k