health

ശാരീരികബന്ധം ആസ്വാദ്യകരമാക്കാൻ പലപ്പോഴും ഓരോരുത്തരും ചില പരീക്ഷണങ്ങൾക്കൊക്കെ മുതിരാം. ഇത്തരത്തിൽ പരീക്ഷണങ്ങൾ ജനനേന്ദ്രിയത്തിന്റെയും അതുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെയും ആരോഗ്യത്തെ ബാധിച്ചാൽ അത് വളരെയധികം ശാരീരിക പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് ഇന്റിമേറ്റ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന സൂചന. പ്രത്യേകിച്ച് സ്‌ത്രീകൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

സ്‌ത്രീകൾ യോനീഭാഗത്ത് ചില തരം വസ്‌തുക്കൾ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ അതുപോലെതന്നെ ഉപയോഗിക്കാൻ പാടില്ലാത്ത ചില വസ്‌തുക്കളുമുണ്ട്. ആരോഗ്യവിദഗ്ദ്ധയായ സ്റ്റെഫാനി ടെയ്‌ലർ പറയുന്നതനുസരിച്ച് ലൈംഗികബന്ധത്തിനായി യോനി ശുചിയാക്കാൻ അതിനുള‌ളിലേക്ക് സോപ്പും ബോഡിവാഷും ഉപയോഗിക്കരുത് എന്നാണ്. യോനിയെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ബാക്‌ടീരിയകൾ ഉണ്ട്. ഇവയുടെ സ്വാഭാവിക സന്തുലിതാവസ്ഥ തകർന്നാൽ അത് രോഗങ്ങളിലേക്ക് നയിച്ചേക്കാം. ചൂടുവെള‌ളവും വൃത്തിയായ തുണിയും ഒരൽപം സോപ്പും ഉപയോഗിച്ച് ഈ ഭാഗങ്ങൾ വൃത്തിയാക്കുന്നതാണ് ഉചിതം.

വെള‌ളം ഉപയോഗിച്ച് യോനീഭാഗം വൃത്തിയാക്കാമെങ്കിലും അധികമായി വെള‌ളമൊഴിച്ചാൽ യോനി ശുചിയാക്കാൻ സഹായിക്കുന്ന നല്ല ബാക്‌ടീരിയകളടക്കം ഒഴുകിപ്പോകും. ഇത് ഈ ഭാഗങ്ങളിൽ പല ബുദ്ധിമുട്ട് സൃഷ്‌ടിക്കാം.

നാരങ്ങാനീരുപയോഗിച്ച് യോനിപ്രദേശം വൃത്തിയാക്കുന്നതും നന്നല്ല. നാരങ്ങാനീര് അസിഡിക്ക് ആണ്. യോനിപ്രദേശത്ത് സ്വാഭാവികമായി അസിഡിക്ക് സ്വഭാവമുള‌ളതായതിനാൽ ഇത് പ്രശ്‌നങ്ങൾക്ക് കാരണമാകും.

യോനീഭാഗത്ത് സെക്‌സ് ടോയ്‌സ് ഉപയോഗിക്കുമ്പോൾ അവ വൃത്തിയുള‌ളതാണോ എന്ന് പരിശോധിക്കണം.ഒപ്പം മൂർച്ചയേറിയ ഒന്നും ഇവിടെ ഉപയോഗിക്കരുത്. പെട്രോളിയം ജെല്ലികളോ മറ്റേതെങ്കിലും തരം ജെല്ലുകളോ പാടില്ല. ഒപ്പം ഭക്ഷണമായി നാം ഉപയോഗിക്കുന്നവയും ഈ ഭാഗങ്ങളിൽ ഉപയോഗിക്കുന്നത് ബാക്‌ടീരിയ വളരാനും അണുബാധയ്‌ക്കും കാരണമാകാം.