ശ്രീലങ്കയുടെ പ്രതിസന്ധി കാലത്ത് ഒപ്പം നിന്നതും അവശ്യസാധനങ്ങൾ എത്തിച്ചതും എല്ലാം ഇന്ത്യ ആയിരുന്നു. ഭക്ഷണവും മരുന്നും എല്ലാം ഇന്ത്യ കണക്കില്ലാതെ നൽകി. അതോടെ ഇന്ത്യയുമായി ശ്രീലങ്കയ്ക്ക് സൗഹൃദം മാത്രമല്ല കടപ്പാടും ഉണ്ടായി. ആപത്ത് കാലത്ത് രക്ഷിക്കാൻ വന്നവരെ തിരിഞ്ഞ് കുത്തും മുൻപ് ഒന്ന് കൂടി ആലോചിക്കും.

ആ ആലോചനയാണ് ഇപ്പോൾ ശ്രീലങ്കയെ ചൈനയ്ക്ക് എതിരാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ആശങ്ക കണക്കിലെടുത്ത് ചൈനയ്ക്ക് എതിരെ ശക്തായ തീരുമാനമെടുത്ത ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു വിലയേറിയ സമ്മാനം നൽകിയിരിക്കുകയാണ്.