man

ചെന്നൈ: ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ചവെള്ളമൊഴിച്ചു. തമിഴ്നാട്ടിലെ റാണിപേട്ടിലാണ് സംഭവം. പൊള്ളലേറ്റ മുപ്പത്തിരണ്ടുകാരനായ തങ്കരാജ് ആശുപത്രിയിൽ ചികിത്സയിലാണ്. അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഭാര്യ പ്രിയ തിളച്ചവെള്ളം ജനനേന്ദ്രിയത്തിലൊഴിച്ചത്.


തങ്കരാജ് സെൽഫോൺ പാർട്സ് നിർമാണ പ്ലാന്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്. ഇയാൾക്ക് ജോലിസ്ഥലത്തുള്ള ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആ ബന്ധം അവസാനിപ്പിക്കണമെന്ന് പല തവണ ഭാര്യ ഇയാളോട് ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ചയും ഇയാളും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് തങ്കരാജ് ഉറങ്ങാൻ പോയി. ഈ സമയം പ്രിയ തിളച്ച വെള്ളം ഉണ്ടാക്കി, ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ലുങ്കിമാറ്റി ജനനേന്ദ്രിയത്തിലേക്ക് ഒഴിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.