ഇ​ന്ത്യ​ൻ​ ​മ​ഹാ​സ​മു​ദ്ര​ത്തി​ൽ​ ​ചാ​ര​പ്പ​ണി​ക്കു​ ​വ​ന്ന​ ​ചൈ​നീ​സ് ​ക​പ്പ​ലി​നെ​ ​ഉ​പ​ഗ്ര​ഹ​ ​സി​ഗ്ന​ൽ​ ​ക​വ​ച​ത്തി​ൽ​ ​ത​ള​ച്ച് ​ഇന്ത്യ. ​ശ്രീ​ല​ങ്ക​യി​ലെ​ ​ഹം​ബ​ൻ​തോ​ട്ട​ ​തു​റ​മു​ഖ​ത്ത് ​ന​ങ്കൂ​ര​മി​ട്ട​ ​ചെെ​നീ​സ് ​ചാ​ര​ക്ക​പ്പ​ൽ​ ​യു​വാ​ൻ​ ​വാ​ങ് 5​ ​ഉ​യ​ർ​ത്തു​ന്ന​ ​സു​ര​ക്ഷാ​ഭീ​ഷ​ണി​ ​ചെ​റു​ക്കാ​ൻ​ ​നാ​ല് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളും​ ​യു​ദ്ധ​ക്ക​പ്പ​ലും​ ​വി​ന്യ​സി​ച്ചാ​ണ് ​ഇ​ന്ത്യ​ ​സി​ഗ്ന​ൽ​ ​ക​വ​ചം​ ​തീർത്ത​ത്.​

eva-india-ship

ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ശേ​ഷി​യു​ള്ള​ ​ചൈ​നീ​സ് ​ചാ​ര​ക്ക​പ്പ​ലി​നെ​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ചു​ ​തന്നെ​ ​ഇ​ന്ത്യ​ ​നി​രീ​ക്ഷി​ക്കു​ക​യാ​ണ്.​ ​ഇ​തി​നാ​യി​ ​ര​ണ്ട് ​ജി​ ​സാ​റ്റ് 7​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളും​ ​ആ​ർ.​ഐ.​സാ​റ്റും​ ​എ​മി​സാ​റ്റ് ​ചാ​ര​ ​ഉപഗ്ര​ഹ​വും​ ​നേ​വി​യു​ടെ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​യു​ദ്ധ​ക്ക​പ്പ​ലു​മാ​ണ് ​ഇ​ന്ത്യ​ ​വി​ന്യ​സി​ച്ച​ത്.​ ​എ​മി​സാ​റ്റ് ​ഉ​പ​ഗ്ര​ഹ​ത്തി​ലെ​ ​കൗടി​ല്യ​ ​ഇ​ല​ക്ട്രോ​ണി​ക് ​ഇ​ന്റ​ലി​ജ​ൻ​സ് ​പാ​ക്കേ​ജ് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​സി​ഗ്ന​ൽ​ ​ക​വ​ചം​ ​തീ​ർ​ത്ത​ത്.