viswasam

ക്ഷിപ്ര പ്രസാദിയുടെ ക്ഷിപ്ര കോപിയുമാണ് ഭഗവാൻ പരമശിവൻ. അതിനാൽ തിങ്കളാഴ്ച ദിവസം ശിവക്ഷേത്രങ്ങളിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും പെട്ടെന്ന് തന്നെ ഭഗവാന്റെ അനുഗ്രഹം നേടിത്തരുന്നതിന് സഹായിക്കുന്നു. ഇങ്ങനെ ഭഗവാന്റെ പ്രീതിയിലൂടെ നിങ്ങൾക്ക് നല്ലകാലം വരാൻ പോകുന്നു എന്നത് കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ഇങ്ങനെ നല്ലകാലം വരാൻ പോകുന്നതിന് മുമ്പ് നാം കാണുന്ന ഏഴ് ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. ചന്ദ്രൻ

തിങ്കളാഴ്ച ദിവസം ബ്രഹ്മ മുഹൂർത്തത്തിൽ നിങ്ങൾ അറിയാതെ ഉണരുകയും ചന്ദ്രനെ കാണുകയും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നല്ലകാലം വരാൻ പോകുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

2. വെള്ള കാള

എന്തെങ്കിലും ആവശ്യങ്ങൾക്കായി പുറത്തുപോകുമ്പോൾ വെള്ള കാളയെ കാണുകയാണെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ശുഭമായി നടക്കും.

3. നാഗം

തിങ്കളാഴ്ച ദിവസം നാഗത്തെ കാണുന്നത് ശുഭസൂചനയാണ്. നിങ്ങളുടെ ജീവിതത്തിലേയ്ക്ക് സമ്പത്തും സന്തോഷവും ഉടൻ വന്നുചേരും എന്നാണ് ഈ ലക്ഷണം കാണിക്കുന്നത്.

4. ദമ്പതികൾ

അപരിചിതരായ ഏതെങ്കിലും ദമ്പതികളെ തിങ്കളാഴ്ച ദിവസം കാണുന്നത് ശുഭ സൂചനയാണ്. ഇവർ സമാധാനത്തോടെ എവിടെയെങ്കിലും ഇരിക്കുന്നതാണ് നിങ്ങൾ കാണുന്നതെങ്കിൽ ശിവ ഭഗവാനും പാർവതി ദേവിയും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

5. കറുത്ത നായ

തിങ്കളാഴ്ച ദിവസം വീട്ടിലേയ്ക്ക് കറുത്ത നായ വരുകയാണെങ്കിൽ എല്ലാ ദുരിതങ്ങളും മാറി ഐശ്വര്യം വരാൻ പോകുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

6. കുടം

ഏതെങ്കിലും ആവശ്യത്തിന് പുറത്തേക്ക് പോകുമ്പോൾ നിറഞ്ഞ കുടം കാണുന്നത് ശുഭലക്ഷണമാണ്. കുടം നിറയെ പാൽ കണ്ടാലും ഇതേ സൂചനയാണ്.

7. ഭസ്മം

തിങ്കളാഴ്ച ദിവസം ഭസ്മമോ ഭസ്മം ധരിച്ച വ്യക്തിയെയോ കാണുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേയ്ക്ക് വരാനിരുന്ന വലിയ ആപത്ത് ഒഴിവായി എന്നും ഇനി സന്തോഷവും സമാധാനവും മാത്രമാകും ജീവിതത്തിൽ ഉണ്ടാവുക എന്നുമാണ് പറയപ്പെടുന്നത്.