കൊച്ചി: രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം ഐ. സി. എൽ ഫിൻകോർപ് ആഘോഷിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഠാണ മെയിൻ റോഡിലുള്ള കോർപറേറ്റ് ഓഫീസിന് മുന്നിൽ ഐ. സി. എൽ ഫിൻകോർപ് സി. എം. ഡി അഡ്വ.കെ ജി അനിൽകുമാർ പതാക ഉയർത്തി.തുടർന്ന് അദേഹം സ്വാതന്ത്രദിന സന്ദേശം നൽകി.ഓൾ ടൈം ഡയറക്ടർ ഉമ അനിൽകുമാർ സ്വാതന്ത്രദിന ആശംസ നേർന്നു.പിന്നീട് കൂടൽമാണിക്യം കുട്ടംകുളം വരെ നൂറിലധികംഐ. സി. എൽ ജീവനക്കാർ പങ്കെടുത്ത വർണാഭമായ ഘോഷയാത്രയും മധുര വിതരണവും നടത്തി.