
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 33 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് പള്ളിയിൽ പ്രാർത്ഥന നടക്കവെയായിരുന്നു സ്ഫോടനം. പള്ളിയിലെ ഇമാമും മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് വിവരം. ശക്തമായ സ്ഫോടനത്തെ തുടർന്ന് സമീപത്തെ കെട്ടിടങ്ങളുടെ ജനലുകളും മറ്റും തകർന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. ഐസിസാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്. സ്ഫോടനം നടന്ന പ്രദേശത്തേക്കുള്ള പ്രവേശനം താലിബാന്റെ സുരക്ഷാ ഉദ്യോഗസ്ഥർ നിരോധിച്ചിരിക്കുകയാണ്.