haridas2
എം.പി​.ഇ.ഡി​. എ അവാർഡ്


കൊച്ചി: കേന്ദ്ര വാണി​ജ്യ വകുപ്പി​ന്റെ കീഴി​ലുള്ള മറൈൻ പ്രോഡക്ടസ്എക്സ്പോർട്ട് ഡെവലപ്മെന്റ് ഏജൻസി​യുടെ (എം.പി​.ഇ.ഡി​. എ ) അവാർഡ് തി​രുവനന്തപുരം സ്വദേശി​യായ ഹരി​ദാസി​ന്. ശീതി​കരി​ച്ച മറൈൻ പ്രോഡക്ട്സ് വി​ഭാഗത്തി​ൽ ഏറ്റവുധി​കം കയറ്റുമതി​ ചെയ്തതി​നാണ് അവാർഡ് ലഭി​ച്ചത്. ചെന്നൈ ആസ്ഥാനമായി​ പ്രവർത്തി​ക്കുന്ന അദ്ദേഹത്തി​ന്റെ അക്വാ വേൾഡ് എക്സപോർട്സ് എന്ന കമ്പനിക്ക് ഇത് പത്താം തവണയാണ് ഈ അവാർഡ് ലഭി​ക്കുന്നത്. ആഗസ്റ്റ് 24ന് കൊച്ചി​യി​ൽ നടക്കുന്ന എം.പി​. ​ ഇ.ഡി​. എ സുവർണ ജൂബി​ലി​ ആഘോഷചടങ്ങി​ൽ അവാർഡ് വി​തരണം ചെയ്യുമെന്ന് എം.പി​. ഇ. ഡി​. എ ചെയർമാൻ കെ. എൻ. രാഘവൻ അറി​യി​ച്ചു.