e

കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ ആസ്വാദ്യകരമാകും ആ അനുഭവം. അത്താഴ സമയത്ത് എല്ലാ കറികളും കുറച്ചെങ്കിലും കഴിക്കണമെന്ന് കുട്ടികളോട് പറയുക. കഴിക്കുന്നതിനനുസരിച്ച് കുട്ടികളെ അഭിനന്ദിക്കുക. ഒരിക്കലും കുട്ടികളെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുത്.

കുട്ടികൾക്ക് കഴിക്കാൻ പാകത്തിനുള്ള ആരോഗ്യഭക്ഷണം അടുക്കളയിൽ ഉണ്ടായിരിക്കണം. വിശക്കുമ്പോൾ കയ്യിൽ കിട്ടുന്നതെന്തും അവർ കഴിക്കും എന്നതിനാലാണിത്. കുട്ടികൾക്കുള്ള പഴങ്ങളും മറ്റു ആഹാരവസ്തുക്കളും അടുക്കളയുടെ മൂലയിലേക്ക് മാറ്റാതെ ഡൈനിംഗ് ടേബിളിൽ വച്ചാൽ കുട്ടികൾ എളുപ്പം എടുത്തു കഴിക്കും. പോഷകഗുണം നിറഞ്ഞ ആഹാരം കുട്ടികൾ തിരഞ്ഞെടുക്കുകയും കഴിക്കുകയും ചെയ്യുമ്പോൾ അവരെ മനസറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ മറക്കരുത്. നന്നായി പ്രഭാത ഭക്ഷണം കഴിച്ചാൽ മാത്രമേ ആരോഗ്യഭക്ഷണം കുട്ടികൾക്ക് ഉറപ്പാക്കാൻ പറ്റൂ. ചോക്‌ളേറ്റിനുപകരം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ഇഷ്ടപ്പെടുമ്പോൾ അവരെ ഉള്ളുതുറന്ന് അഭിനന്ദിക്കുകയും അവയുടെ നല്ല ഗുണങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം.