japan

ടോക്കിയോ: പ്രശസ്ത ജാപ്പനീസ് ഫാഷൻ ഡിസൈനർ ഹാനേ മോറി (96) അന്തരിച്ചു. ആഗസ്റ്റ് 11നായിരുന്നു മാഡം ബട്ടർഫ്ലൈ എന്ന പേരിൽ അറിയപ്പെടുന്ന മോറിയുടെ അന്ത്യമെന്നും സംസ്കാരം സ്വകാര്യ ചടങ്ങായി നടത്തിയെന്നും അധികൃതർ അറിയിച്ചു. ചിറകുകളെ ഒാർമ്മിപ്പിക്കുന്ന മോട്ടിഫുകളും ബട്ടർഫ്ലൈ പ്രിന്റുകളുമായിരുന്നു മോറിയുടെ ഡിസൈനുകളുടെ പ്രത്യേകത.

1926ൽ പടിഞ്ഞാറൻ ജപ്പാനിൽ ജനിച്ച മോറി ടോക്കിയോ വിമൻസ് ക്രിസ്റ്റ്യൻ കോളേജിലെ പഠനത്തിന് ശേഷം 1951ലാണ് കരിയർ ആരംഭിച്ചത്. ഗ്രേസ് കെല്ലി ഉൾപ്പെടെയുള്ള ഹോളിവുഡ് നടിമാർക്കും യു.എസ് മുൻ പ്രഥമ വനിത നാൻസി റീഗൻ അടക്കമുള്ള പ്രമുഖർക്ക് വേണ്ടിയും മോറി വസ്ത്രമൊരുക്കിയിട്ടുണ്ട്. ജപ്പാനിലെ മസാകോ രാജ്ഞിയ്ക്ക് വിവാഹ വസ്ത്രമൊരുക്കിയതും മോറിയാണ്. മോറിയുടെ ഭർത്താവ് കെൻ 1996ൽ അന്തരിച്ചു. രണ്ട് മക്കളുണ്ട്.