 
മുംബയ്: തവണകൾ അടക്കുന്നതിൽ വീഴ്ച്ച വന്നതും കാലാവധി പൂർത്തീകരിക്കാത്തതുമായ പോളിസികൾ പുതുക്കാൻ ഉപഭോക്താക്കൾക്ക് എൽ. ഐ.സി അവസരമൊരുക്കുന്നു.
യൂലിപ് പോളിസികൾ ഒഴികെയുള്ള പോളിസികൾക്ക് ആദ്യമായി പ്രീമിയം മുടങ്ങപ്പോയത് മുതൽ അഞ്ചുവർഷം വരെയുള്ള കാലാവധിക്കുള്ളിൽ പോളിസി പുനരാരംഭിക്കാം. ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ 21 വരെയാണ് പദ്ധതി കാലാവധി.
ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ പ്രീമിയം അടക്കാൻ പറ്റാതെ പോളിസി മുടങ്ങിപ്പോയവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ലേറ്റ് ഫീസിൽ വളരെ ആകർഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആകെ ഒരു ലക്ഷം രൂപ വരെ പ്രീമിയം തിരികെ ലഭിക്കാനുള്ള പോളിസികൾക്ക് 25 ശതമാനം വരെ ഇളവ് ലഭിക്കും. പരമാവധി ഇളവ് 2500 രൂപ വരെയാണ്. 1,00,001 രൂപ മുതൽ 3 ലക്ഷം രൂപ വരെ മൊത്തം പ്രീമിയം ലഭ്യമാകുന്ന പോളിസികൾക്ക് 25 ശതമാനം വരെ ഇളവുണ്ടാവും. പരമാവധി ഇളവ് 3000 രൂപ. 3,00,001 രൂപയും അതിനുമുകളിലും മൊത്തം ലഭിക്കാവുന്ന പ്രീമിയമുള്ള പോളിസികൾക്ക് 30 ശതമാനം വരെ ഇളവുണ്ട്, പരമാവധി ഇളവ് 3500 രൂപയും.