
പാലക്കാട്: കഞ്ചിക്കോടിന് സമീപം വല്ലടിയിൽ വീണ്ടും കാട്ടാനയിറങ്ങി. ജനവാസ മേഖലയിലിറങ്ങിയ ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെയാണ് ആന പ്രദേശത്ത് എത്തിയത്.
നാട്ടുകാർ ചേർന്ന് ശബ്ദമുണ്ടാക്കിയും മറ്റും ആനയെ കാടുകയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാനയിറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ആന തന്നെയാണ് വീണ്ടുമെത്തിയതെന്ന് നാട്ടുകാർ പറയുന്നു.