fishermen

കൊല്ലം: വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് ബൈക്ക് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടത്.

പരവൂർ ചില്ലയ്ക്കൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സൂധീർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കടൽഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. തങ്കശേരി കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ് മൂന്നുപേരും. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ അപകടമുണ്ടായെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.