milk

ഓണക്കാലത്ത് എറ്റവുമധികം വിറ്റുപോകുന്ന ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് പാൽ. ഓണസദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നായ പായസം തയ്യാറാക്കാൻ പാൽ കൂടിയേ തീരൂ. പായസമില്ലാതെ മലയാളികൾക്കെന്ത് ഓണസദ്യ? എന്നാൽ ഈ വീക്ക്‌നെസ് മനസിലാക്കി മറ്റ് കുറച്ചുപേർ കൂടി കേരളത്തിൽ എത്തുന്നുണ്ട്. പാലിന്റെ വ്യാജൻമാർ. യൂറിയ ഉൾപ്പടെയുള്ള രാസവസ്തുക്കൾ അടങ്ങിയ പാൽ വൻതോതിൽ കേരളത്തിൽ എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെതുടർന്ന് പരിശോധന കർശനമാക്കിയിരിക്കുകയാണ്. വ്യാജൻമാരുടെ നിറവും രൂപവുമെല്ലാം ശുദ്ധനെപ്പോലെ തന്നെയാകും.

ഫോർമാലിൻ ടെസ്റ്റാണ് ലാബുകളിൽ പ്രധാനമായും ചെയ്യുന്നത്. പാൽ കേടാവാതെ ഏറെനാൾ സൂക്ഷിക്കുന്നതിനായാണ് ഇത് ചേർക്കുന്നത്. പാലിന്റെ കൊഴുപ്പ് കൂട്ടുന്നതിനായി യൂറിയ പോലുള്ള രാസവസ്തുക്കളും ചേർക്കുന്നു. എന്നാൽ ലാബുകളിൽ കണ്ടെത്തുന്ന പാലിന്റെ വ്യാജനെ ചില പൊടിക്കൈകൾ ഉപയോഗിച്ച് വീട്ടിൽതന്നെ തിരിച്ചറിയാം.