sanju-rizwan

ദുബായ്: ഇത്തവണ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ യോഗ്യതാ മത്സരം കളിക്കാൻ യു.എ.ഇ ടീം ഇറങ്ങുമ്പോൾ മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ട്. ഇന്ത്യക്കായി സഞ്ജു സാംസണിന് ടീമിലിടം കിട്ടിയില്ലെങ്കിലും രണ്ട് മലയാളികൾ ഏഷ്യാ കപ്പിൽ കളിയ്ക്കും.

യു.എ.ഇ ടീമിനെ യോഗ്യതാ മത്സരങ്ങളിൽ നയിക്കുന്നത് മലയാളി താരം സി.പി.റിസ്‍വാനാണ്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ അലിഷാൻ ഷറഫുവും ഇത്തവണ ടീമിലുണ്ട്.

sanju-rizwan

നാളെ മുതൽ ഒമാനിൽ വച്ചുനടക്കുന്ന യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള 17 അംഗ യു.എ.ഇ ടീമിലാണ് മലയാളികൾ ഇടം പിടിച്ചത്. കണ്ണൂര്‍ തലശേരി സ്വദേശിയായ റിസ്‌വാൻ 2019ൽ മുതൽ യു.എ.ഇ ദേശീയ ടീമംഗമാണ്.

ജോലിക്കായി 2014ലാണ് റിസ്‌വാൻ യു.എ.യിലെത്തിയത്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ദേശീയ ടീമിലേയ്ക്ക് വിളി വന്നത്. കഴിഞ്ഞ വർഷം അയർലൻഡിനെതിരായ മത്സരത്തിൽ റിസ്‌വാൻ സെഞ്ചുറി നേടിയിരുന്നു.

📢 ANNOUNCEM

ENT 📢

UAE announce the squad that will compete in the #AsiaCup Qualifiers - it's a race to Group A

Read all about it 👉 https://t.co/t7FQbZ3oGc 🇦🇪🏏@ACCMedia1 #UAECricket #EmiratesCricket #AsiaCup2022 pic.twitter.com/enzq8LH1t5

— UAE Cricket Official (@EmiratesCricket) August 18, 2022

sanju-rizwan