കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന എം.എൻ.ഗോവിന്ദൻ നായരുടെ അനുജൻ എം.എൻ രാമചന്ദ്രൻ നായർ എമ്മനെപ്പോലെ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് കാരനായിരുന്നു. പാർടിക്കും നാടിനും വേണ്ടി ജീവിതവും സമ്പത്തും സമർപ്പിച്ച രാമചന്ദ്രൻനായർ ഒരുനാൾ ജീവിതമുപേക്ഷിച്ച് കാലയവനികയിലേക്ക് മടങ്ങി ,പാർടി അദ്ദേഹത്തോട് കാട്ടിയ നീതികേടിനെക്കുറിച്ച് അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനും പാർടിനേതാക്കൾക്കിടയിൽ കൊച്ചുഗോപിച്ചേട്ടൻ എന്നുമറിയപ്പെട്ടിരുന്ന ഗോപിനാഥൻനായർ മരിക്കുന്നതിനുമുമ്പ് രാമചന്ദ്രൻനായരുടെ മകനെ എഴുതിയേൽപ്പിച്ച കുറിപ്പാണിത് .രാമചന്ദ്രൻനായർ വിടപറഞ്ഞിട്ട് ഈ മാസം 45 വർഷമായി.

mn

എം.എൻ രാമചന്ദ്രൻ നായർ

ഒ​രു​ ​സ​ന്ധ്യ.
ഇ​ട​പ്പ​ള്ളി​ ​സം​ഭ​വം​ ​ന​ട​ന്നി​ട്ട് ​ചി​ല​ ​ദി​വ​സ​ങ്ങ​ളേ​ ​ക​ട​ന്നു​പോ​കു​ന്നു​ള്ളു.
പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ.
അ​ര​ണ്ട​ ​വെ​ളി​ച്ച​ത്ത് ​പ​രി​പൂ​ർ​ണ​ ​ന​ഗ്‌​ന​നാ​യ​ ​ഒ​രു​ ​യു​വാ​വ് ​നി​ൽ​ക്കു​ന്നു.​ ​പി​ന്നി​ൽ​ ​ഒ​രു​ ​ക​സേ​ര​ ​താ​ങ്ങി​പ്പി​ടി​ച്ച് ​ഒ​രു​ ​കാ​ക്കി​ധാ​രി​യും.​ ​യു​വാ​വി​ന് ​മു​മ്പി​ൽ​ 'ഹേ​ഡ​ദ്ദേ​ഹം.​"​ ​പ​റ​ഞ്ഞു.​ ​'ഇ​രി​ക്ക​ണം​ ​സാ​ർ​ ​ഇ​രി​ക്ക​ണം."
യു​വാ​വ് ​ഒ​ഴി​ഞ്ഞു​മാ​റു​മ്പോ​ൾ​ ​ഹേ​ഡ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശ​ബ്ദം​ ​ഉ​യ​രു​ന്നു.​ ​ക​ർ​ക്ക​ശ​മാ​കു​ന്നു.​ ​ആ​ജ്ഞ​യാ​കു​ന്നു...
'കാ​ക്കി​"ക​ളു​ടെ​ ​'ഉ​ന്നം​" ​മ​ന​സി​ലാ​ക്കി​യ​ ​യു​വാ​വ് ​ഭി​ത്തി​യു​ടെ​ ​അ​രി​കി​ലേ​ക്ക് ​മാ​റാ​ൻ​ ​ശ്ര​മി​ക്കു​ന്നു.​ ​ഇൗ​ ​'കി​ളി​ത്ത​ട്ടു​ക​ളി​" ​ചി​ല​ ​നി​മി​ഷ​ങ്ങ​ളേ​ ​നീ​ണ്ടു​നി​ന്നു​ള്ളു.
ചു​റ്റും​ ​നോ​ക്കി​നി​ന്ന.​ ​'കാ​ക്കി​" ​ക​ൾ​ ​അ​ക്ഷ​മ​രാ​യി.
'ഇ​രി​യ​ടാ,​ ​" ​എ​ന്നൊ​ര​ട്ട​ഹാ​സം.​ ​ഹേഡ​ങ്ങ​ത്ത​യു​ടെ​ ​മു​ട്ടു​ക​യ​റ്റ​ൽ...​ ​കാ​ക്കി​ക​ൾ​ ​ആ​ ​ചെ​റു​പ്പ​ക്കാ​ര​ന്റെ​ ​പു​റ​ത്ത് ​ചാ​ടി​വീ​ണു.
വി​ള​ക്ക് ​ക​ണ്ണ​ട​ച്ചു​ക​ള​ഞ്ഞു..​ ​അ​ടി​യു​ടെ​ ​ശ​ബ്ദം...
അ​ട്ട​ഹാ​സം...​ ​നി​ല​വി​ളി...​ ​അ​ല​ർ​ച്ച...​ ​ഇ​രു​ട്ട​ത്ത് ​മ​തി​ലു​ക​ൾ​ ​നി​ന്നു​വി​റ​ച്ചു.​ ​അ​ടി​ ​വീ​ണ്ടും​ ​വീ​ണ്ടും...​ ​ഒ​ടു​വി​ൽ​ ​എ​ല്ലാം​ ​ശാ​ന്ത​മാ​യി.
'അ​വ​ന്റെ​മ്മേ​ടെ​ ​സാ​ഹി​ത്യ​ ​പ്ര​ച​ര​ണം.​"​ ​തീ​ർ​ന്നു.
ഒ​രു​ ​കാ​ക്കി​യു​ടെ​ ​ഉ​റ​ക്കെ​യു​ള്ള​ ​പ​രി​ഹാ​സം..
ഒ​ടു​വി​ൽ​ ​എ​ല്ലാം​ ​നി​ല​ച്ചു.​ ​വി​ള​ക്ക് ​തെ​ളി​ഞ്ഞു.
ചോ​ര​യി​ൽ​ ​കു​ളി​ച്ച് ​പ്ര​ജ്ഞ​യ​റ്റ് ​യു​വാ​വ് ​അ​വി​ടെ​ ​കി​ട​ന്നി​രു​ന്നു.
പൊ​ലീ​സ് ​ഇ​ടി​ച്ച് ​ത​ക​ർ​ത്തി​ട്ട​ ​ആ​ ​മ​നു​ഷ്യ​നെ​ ​ഇ​ന്ന് ​പ​ല​രും​ ​മ​റ​ന്നു​പോ​യി​രി​ക്കു​ന്നു..
അ​ത് ​സ​ഖാ​വ്.​ ​എം.​എ​ൻ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​നാ​യ​രാ​യി​രു​ന്നു.
'എ​മ്മെ​ന്റെ​"(​എം.​എ​ൻ.​ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ)​ ​അ​നു​ജ​ൻ.
1952​ ​ക​ളി​ൽ​ ​ജ​നാ​ധി​പ​ത്യം​ ​കൊ​ടി​കു​ത്തി​ ​വാ​ണ​ ​കാ​ല​ത്ത് ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നു​മാ​ത്രം​ ​ഒ​രു​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഏ​ത് ​പൊ​ലീ​സു​കാ​ര​നും​ ​അ​വ​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ​ ​ത​ല്ലു​ക​യോ​ ​കൊ​ല്ലു​ക​യോ​ ​ചെ​യ്യാം.​ ​എ​തി​രെ​ ​പ്ര​തി​ഷേ​ധി​ക്കാ​ൻ​ ​വ​ലി​യ​ ​ആ​ൾ​ ​ബ​ഹ​ള​മൊ​ന്നും​ ​അ​ന്ന് ​ക​ണ്ടി​ല്ല.​ ​അ​വ​ന്റെ​ ​ച​ങ്കു​റ​പ്പി​ലും​ ​പി​ച്ചാ​ത്തി​പ്പി​ടി​യി​ലും​ ​നി​ല​നി​ൽ​പ്പു​ ​തേ​ടേ​ണ്ട​ ​രം​ഗം​ ​പോ​ലു​മു​ണ്ടാ​യി.​ ​അ​ക്കാ​ല​ത്ത് ​'ഒ​റ്റു​കാ​രും​"'​ഒാ​ഹ​രി"ക്കാ​രും​ ​ഒാ​ടി​ ​ന​ട​ന്നി​രു​ന്നു.
ഉ​ത്സ​വ​പ്പ​റ​മ്പി​ലി​റ​ങ്ങി​ ​ജ​ന​ങ്ങ​ളോ​ട് ​ക​മ്മ്യൂ​ണി​സം​ ​പ​റ​യാ​നും​ ​സാ​ഹി​ത്യം​ ​വി​ൽ​ക്കാ​നും​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ക്ക് ​ഒ​രു​ ​പ​ട​ക്കു​തി​ര​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​യാ​ളു​ടെ​ ​ശ​ബ്ദം​ ​എ​ന്തി​ലും​ ​മീ​തെ​ ​ഉ​യ​ർ​ന്നു​ ​കേ​ട്ടു.​ ​'നാ​ട്ടി​ൻ​പു​റ​ത്തെ​ ​പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളോ​ട് ​ലെ​നി​ൻ​ ​എ​ന്ന് ​ആ​ദ്യം​ ​പ​റ​ഞ്ഞ​യാ​ൾ​." വീ​ണ്ടും​ ​വീ​ണ്ടും​ ​അ​തു​കേ​ട്ട് ​ആ​ളു​ക​ൾ​ ​തി​രി​ഞ്ഞു​നി​ന്നു.​ ​സ​ഖാ​വ് ​അ​വ​രോ​ട് ​ക​മ്മ്യൂ​ണി​സം​ ​പ​റ​ഞ്ഞു...
ചി​ല​ ​ഒ​റ്റു​കാ​ർ​ ​ബ​ഹ​ള​മു​ണ്ടാ​ക്കി.​ ​ചി​ല​ ​കാ​ക്കി​ക​ൾ​ ​കൈ​യേ​റ്റം​ ​ന​ട​ത്തി.​ ​എ​ങ്കി​ലും​ ​ആ​ളു​ ​കൂ​ടു​ന്നി​ട​ത്തെ​ല്ലാം​ ​ആ​ ​ശ​ബ്ദം​ ​ഉ​യ​ർ​ന്നു​കേ​ട്ടു...​ ​ആ​ ​സാ​ഹി​ത്യ​ ​പ്ര​ചാ​ര​ക​നാ​ണ് ​'പ്രോ​ഗ്ര​സീ​വ് ​ലി​റ്റ​റേ​ച്ച​ർ​ ​ഏ​ജ​ൻ​സി​"​ ​സ്ഥാ​പി​ച്ചു​ ​ന​ട​ത്തി​യ​ത്.​ ​പി​ന്നീ​ട​ത് ​ '​പ്ര​ഭാ​ത് ​ബു​ക്ക് ​ഹൗ​സാ"​യ​ത്.​ ​അ​തി​ന്റെ​ ​മാ​നേ​ജ​രും​ ​പ്ര​ചാ​ര​ക​നും​ ​എ​ല്ലാം​ ​സ.​ ​എം.​എ​ൻ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​നാ​യ​രാ​യി​രു​ന്നു.​ ​ഉ​ത്ത​ര​ ​കേ​ര​ള​ത്തി​ലെ​വി​ടെ​യോ​ ​അ​ജ്ഞാ​ത​നാ​യി​ ​അ​വ​സാ​ന​കാ​ലം​ ​ക​ഴി​ച്ചു.​ ​'​പ​പ്പേ​ട്ട​ൻ​"​ ​രാ​മ​ച​ന്ദ്ര​ന്റെ​ ​നേ​താ​വും​ ​വ​ലം​ ​കൈ​യു​മാ​യി​രു​ന്നു.​ ​പാ​ർ​ട്ടി​ ​സാ​ഹി​ത്യം​ ​വി​ൽ​ക്കു​ന്ന​തും​ ​ഒാ​രോ​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ന്റേ​യും​ ​ചു​മ​ത​ല​യാ​യി​രു​ന്ന​കാ​ല​ത്ത് ​പ​പ്പേ​ട്ട​നും​ ​രാ​മ​ച​ന്ദ്ര​നും​ ​ക​ട​ന്നു​ചെ​ല്ലാ​ത്ത​ ​ഗ്രാ​മ​ങ്ങ​ളി​ല്ല.​ ​പാ​ർ​ട്ടി​ ​സാ​ഹി​ത്യം​ ​വി​റ്റ​തി​ന് ​ചോ​ര​ ​കൊ​ടു​ത്ത​ ​മ​ഹാ​ ​മ​നു​ഷ്യ​രാ​യി​രു​ന്നു​ ​ഇ​വ​ർ.
കാ​റും​ ​എ.​സി​യും​ ​കാ​ലി​ക​മാ​യ​ ​മ​റ്റു​ ​മാ​റ്റ​ങ്ങ​ളും​ ​അ​നു​ഗ്ര​ഹി​ച്ച​ ​ആ​ ​സ്ഥാ​പ​നം​പോ​ലും​ ​ഇ​ന്ന് ​ഇ​വ​രെ​ ​മ​റ​ന്നു​പോ​യി​രി​ക്കു​ന്നു.

*​ ​*​ *
ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​മു​ഖ​പ​ത്ര​മാ​യ​ ​ജ​ന​യു​ഗ​ത്തി​ന്റെ​ ​ആ​ദ്യ​കാ​ല​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​മ​റ്റൊ​ര​നു​ഭ​വ​മു​ണ്ട്.​ 1954​ ​ൽ​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്നും​ ​ത​ന്ന​ 2000​/​-​രൂ​പ​യു​മാ​യി​ ​ഞ​ങ്ങ​ൾ​ ​മി​ഴി​ച്ചു​നി​ൽ​ക്കു​മ്പോ​ൾ​ ​ഞ​ങ്ങ​ൾ​ക്ക് ​ഒ​ര​ത്താ​ണി​യു​ണ്ടാ​യി.​ ​സാ​ക്ഷാ​ൽ​ ​എം.​എ​ൻ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​നാ​യ​ർ.​ ​ദി​ന​പ​ത്ര​ത്തി​ന്റെ​ ​മാ​നേ​ജ​ർ​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ത്ത് ​എ​ല്ലാം​ ​ചി​ട്ട​യാ​യി​ ​പ്ളാ​ൻ​ ​ചെ​യ്തു​ ​നീ​ക്കി​യ​ ​അ​യാ​ളു​ടെ​ ​ക​ർ​മ്മ​പാ​ട​വം​ ​പ​ത്ര​ത്തി​ന്റെ​ ​നി​ല​നി​ൽ​പ്പി​ന് ​കാ​ര​ണ​മാ​യി.​ ​അ​ഷ്ട​മു​ടി​ ​വി​ശ്വ​നാ​ഥ​നും​ ​പ​ന്ത​ളം​ ​രാ​മ​വ​ർ​മ്മ​യുംം​ ​ഇ.​വി.​ ​കേ​ശ​വ​നും​ ​ഉ​ള്ളു​രു​പ്പി​ൽ​ ​ക​രു​ണാ​ക​ര​നും,​ ​പ​ണി​ക്ക​ർ​ ​ചേ​ട്ട​നും​ ​മ​റ്റു​ ​തൊ​ഴി​ലാ​ളി​ ​സ​ഖാ​ക്ക​ളും​ ​രാ​മ​ച​ന്ദ്ര​നോ​ടൊ​പ്പം​ ​ആ​ ​ഭാ​രം​ ​പ​ങ്കി​ട്ടു​നി​ന്നു.​ ​അ​വ​ർ​ ​ഒ​രി​ക്ക​ലും​ ​അ​ലോ​സ​ര​പ്പെ​ട്ടി​ല്ല.​ ​ഒ​രു​ ​ചി​ല്ലി​ക്കാ​ശും​ ​ചൂ​ഷ​ണം​ ​ചെ​യ്തി​ല്ല.​ ​ജീ​വി​ത​ത്തി​നൊ​രു​ ​ശാ​ദ്വ​ല​ ​ഭൂ​മി​തേ​ടി​ ​ക​ണ​ക്കു​ശാ​സ്ത്ര​വു​മാ​യി​ ​പൊ​തു​രം​ഗ​ത്ത് ​വ​ന്ന​ത​ല്ല​ ​എം.​എ​ൻ.​ ​രാ​മ​ച​ന്ദ്ര​ൻ.​ ​ജീ​വി​ത​ത്തി​ൽ​ ​ന​ന്ദി​കേ​ടി​ന്റെ​ ​പ​ല​ ​മു​ഖ​ങ്ങ​ൾ​ ​ക​ണ്ട​താ​ണ​യാ​ൾ.
പാ​ർ​ട്ടി​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ ​ഇ​റ​ങ്ങി​പോ​ന്നി​ട്ടും​ ​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ​ ​പാ​ർ​ട്ടി​യേ​യും​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രേ​യും​ ​സ്നേ​ഹി​ച്ചി​രു​ന്നു.​ ​പ്ര​സ്ഥാ​ന​ത്തി​ന് ​ക​ള​ങ്കം​ ​ചേ​ർ​ക്കു​ന്ന​ ​ഒ​ന്നി​നോ​ടും​ ​അ​ദ്ദേ​ഹ​ത്തി​ന് ​വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​യി​ല്ല.​ ​'നേ​ട്ട​ങ്ങ​ൾ​ക്ക് ​"​ ​എ​ച്ചി​ലി​ല​യി​ൽ​ ​ജീ​വി​ച്ച​ ​പാ​ര​മ്പ​ര്യം​ ​രാ​മ​ച​ന്ദ്ര​നി​ല്ലാ​യി​രു​ന്നു.​ ​സ്വ​ന്തം​ ​ജീ​വി​ത​വും​ ​കു​ടും​ബ​വു​മൊ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന് ​പ്ര​ശ്ന​മ​ല്ലാ​യി​രു​ന്നു.​ ​ത​ല​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ​സ്വ​കാ​ര്യ​ ​മു​ത​ലാ​ളി​യു​ടെ​ ​പ​ടി​ ​ഇ​റ​ങ്ങി​പ്പോ​രു​മ്പോ​ഴും​ ​ആ​ ​ത​ന്റേ​ടം​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​ബാ​ദ്ധ്യ​ത​ക​ളും​ ​അ​ഭി​മാ​ന​വും​ ​മ​ത്സ​രി​ച്ച് ​പൊ​രു​തി​യ​ ​ക​ള​രി​യി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജീ​വി​താ​വ​ബോ​ധ​ ​ശ​ക്തി​യി​ൽ​ ​എ​ന്തു​ ​മാ​റ്റ​മു​ണ്ടാ​യി​ ​എ​ന്ന​ത് ​ചി​ന്താ​വി​ഷ​യ​മ​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സം​ഭാ​വ​ന​ക​ളു​ണ്ട്.​ ​ജീ​വ​ൻ​കൊ​ണ്ട് ​ക​ളി​ച്ച് ​പ്ര​സ്ഥാ​ന​ത്തെ​ ​ര​ക്ഷി​ച്ച​ ​ച​രി​ത്ര​മു​ണ്ട്.​ ​അ​തി​ന് ​കൊ​ടു​ക്കേ​ണ്ട​ ​വി​ല​ ​'വി​സ്മൃ​തി​" അ​ല്ല.
ഇൗ​ ​സാ​ഹ​സി​ക​രു​ടെ​ ​സ്മ​ര​ണ​പോ​ലും​ ​ഭ​യ​ക്കു​ന്ന​ ​ചി​ല​ർ​ ​പൊ​തു​ ​പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ക​യ​റി​പ്പ​റ്റു​ന്നു.​ ​നി​ലാ​വെ​ളി​ച്ച​ത്ത് ​കൊ​യ്യാ​നി​റ​ങ്ങി​യ​ ​നാ​ട്ടു​പ്ര​മാ​ണി​മാ​ർ.​ ​പൊ​യ്‌​മു​ഖ​മി​ട്ട് ​അ​ര​ങ്ങു​ ​പി​ടി​ക്കു​വാ​ൻ​ ​അ​വ​ർ​ ​ഒാ​ടി​ന​ട​ക്കു​ന്നു.​ ​ചി​ല​രെ​ ​ഒാ​ർ​ക്കു​ന്ന​ ​ചി​ല​രു​ണ്ട്.​ ​സൗ​ക​ര്യ​പൂ​ർ​വ്വം​ ​ചി​ല​രെ​ ​മ​റ​ക്കു​ന്ന​വ​രു​മു​ണ്ട്.​ ​ഇൗ​ ​മ​ഹാ​മ​നു​ഷ്യ​രു​ടെ​ ​ക​ഥ​ ​ഒാ​ർ​ക്കു​ന്ന​ ​ചി​ല​രെ​ങ്കി​ലും​ ​ഇൗ​ ​ഭൂ​മി​യി​ലു​ണ്ടാ​ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​ഇൗ​ ​മ​ണ്ണി​ൽ​ ​ഒ​രു​ ​നി​മി​ഷം​ ​ക​ഴി​യാ​ൻ​ ​വ​യ്യെ​ന്നാ​വും.​ ​ശ്വാ​സം​ ​വി​ല​ങ്ങി​പ്പോ​കും...
(2006​ ​ൽ​ ​എ​ഴു​തി​യ​ത് . ലേഖകൻ 2010ൽ
അന്തരി​ച്ചു).