
ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രം പാപ്പൻ 50 കോടി ക്ളബിൽ. ചിത്രം 25 ദിവസം പിന്നിടുമ്പോഴും അൻപതോളം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്. കേരളത്തിൽ പാപ്പൻ റിലീസ് ചെയ്തത് 250ലധികം തിയേറ്ററുകളിലാണ്. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ്, ഒ.ടി.ടി അവകാശം സീ 5 നെറ്റ്‌വർക്കിനാണ്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യസംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ചിത്രം ഈ ആഴ്ച യു.കെയിലും യൂറോപ്പിലും പ്രദർശനത്തിന് എത്തും. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒരുമിച്ചു എന്ന പ്രത്യേകത കൂടിയുണ്ട്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മാണം. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് വിതരണം.