
ടൊവിനോ തോമസ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെറുവത്തൂരിൽ ആരംഭിച്ചു.ഇടവേളയ്ക്കു ശേഷം ടൊവിനോ തോമസും നിമിഷ സജയനും ഒരുമിക്കുന്ന ചിത്രം കൂടിയാണ്.ഇന്ദ്രൻസ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആൻ എല്ലാനർ ഫിലിംസിന്റെ ബാനറിൽ രാധിക ലാവു ആണ് നിർമ്മാണം. ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ് ,മൈത്രി മൂവി മേക്കേഴ്സ് എന്നിവരും നിർമ്മാണ പങ്കാളികളാണ്. രണ്ടുതവണ ഗ്രാമി അവാർഡ് ലഭിച്ച റിക്കി കേജ് സംഗീതം ഒരുക്കുന്നു. യദു രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ആൻഡ് അസോസിയേറ്റ് ഡയറക്ടർ ഡേവിഡ് മാനുവൽ. വസ്ത്രാലങ്കാരം: അരവിന്ദ് കെ.ആർ. മേക്കപ്പ് : പട്ടണം ഷാ. പ്രൊഡക‌്‌ഷൻ ഡിസൈൻ : ദിലീപ് ദാസ്.