
ഫിലിം ആർട് മീഡിയ ഹൗസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന സസ്‌പെൻസ് ത്രില്ലറാണ് റെഡ് ഷാഡോ.മനുമോഹൻ, രമേശ്‌കുമാർ, അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക്‌കുമാർ, ദീപൻ സുരേന്ദ്രൻ, ബേബി അക്ഷയ, ബേബി പവിത്ര, സ്വപ്ന, മയൂരി, അപർണ, വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ എന്നിവരാണ് താരങ്ങൾ. രചന: മേനംകുളം ശിവപ്രസാദ്. ഛായാഗ്രഹണം: ജിട്രസ്, എഡിറ്റർ: ഡി.എ. വിഷ്‌ണു കല്യാണി. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.