joseph

കോട്ടയം: സ്കൂട്ടറിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ലോഡ്ജ് ഉടമ മരിച്ചു. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. കോട്ടയം തെള്ളകം ഹോളിക്രോസ് സ്കൂളിന് സമീപം മ്യാലിൽ എം കെ ജോസഫാണ്(77) മരിച്ചത്.

37 വർഷങ്ങൾക്ക് മുമ്പ് ജോസഫിന്റെ മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത് വച്ചായിരുന്നു അദ്ദേഹത്തിന്റെയും മരണം. റിട്ടയേർഡ് സർവേ സൂപ്രണ്ടും ലോഡ്ജ് ഉടമയുമാണ് ജോസഫ്.