rahman

നടൻ റഹ്മാന്റെ മകൾ റുഷ്‌ദ റഹ്‌മാന് കുഞ്ഞു പിറന്നു. ആൺകുഞ്ഞിനാണ് ജന്മം നൽകിയതെന്നും സുഖമായിരിക്കുന്നുവെന്നും റുഷ്‌ദ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു റുഷ്‌ദയും കൊല്ലം സ്വദേശി അൽതാഫ് നവാസുമായുള്ള വിവാഹം.റുഷ്‌ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്‌മാനുണ്ട്. കൂടെവിടെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന റഹ്‌മാൻ ഒരുകാലത്ത് യുവതീയുവാക്കളുടെ പ്രിയ നായകനായിരുന്നു. റഹ്മാൻ പ്രണയനായകനായി നിരവധി ചിത്രങ്ങളാണ് എത്തിയത്.മലയാളത്തിലും തെന്നിന്ത്യയിലും സജീവമാണ് താരം.എതിരെ എന്ന ചിത്രമാണ് മലയാളത്തിൽ റിലീസിന് ഒരുങ്ങുന്നത്.