megna

മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​ ​താ​രം​ ​ന​സ്രി​യ​യ്ക്ക് ​ഒ​പ്പ​മു​ള്ള​ ​ര​ണ്ടു​ ​സെ​ൽ​ഫി​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ച് ​മേ​ഘ്‌​ന​ ​രാ​ജ്.​ ​ജീ​വി​ത​ത്തി​ൽ​ ​ഏ​റെ​ ​അ​ടു​പ്പം​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ ​ന​ല്ല​ ​ര​ണ്ടു​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ് ​മേ​ഘ്‌​ന​ ​രാ​ജും​ ​ന​സ്രി​യ​യും.​ ​എ​ന്റെ​ ​ബേ​ബി​ഗേ​ളു​മാ​യി​ ​ഞാ​ൻ​ ​വീ​ണ്ടും​ ​ഒ​ത്തു​കൂ​ടി​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന് ​മേ​ഘ്‌​‌​ന​ ​ന​ൽ​കി​യ​ ​അ​ടി​ക്കു​റി​പ്പ്.​ ​ഇ​രു​വ​രു​ടെ​യും​ ​സ്നേ​ഹ​വും​ ​അ​ടു​പ്പ​വും​ ​തെ​ളി​യി​ക്കു​ന്ന​താ​ണ് ​ചി​ത്ര​ങ്ങ​ൾ.​ ​
ക്യൂ​ട്ട് ​ലു​ക്കി​ലാ​ണ് ​മേ​ഘ്‌​ന.​ ​ന​സ്രി​യ​ കു​റു​മ്പു​ ​കാ​ട്ടു​ന്ന​താ​ണ് ​ഒ​രു​ ​ചി​ത്രം.​ ​നി​മി​ഷ​നേ​രം​കൊ​ണ്ട് ​ചി​ത്രം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ക്കു​ക​യും​ ​ചെ​യ്തു.​ ​ത​ന്റെ​ ​സൗ​ഹൃ​ദ​വ​ല​യ​ത്തി​ൽ​ ​ഏ​റ്റ​വും​ ​അ​ടു​പ്പം​ ​ന​സ്രി​യ​യും​ ​കു​ടും​ബ​വു​മാ​യാ​ണെ​ന്ന് ​മേ​ഘ്‌​ന​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഇ​ന്ദ്ര​ജിത്തിന്റെ കു​ടും​ബം,​ ​അ​ന​ന്യ​ ​എ​ന്നി​വ​രും​ ​മേ​ഘ്‌​ന​യു​ടെ​ ​അ​ടു​ത്ത​ ​കൂ​ട്ടു​കാ​രാ​ണ്.