തിരുവനന്തപുരം:മുൻ വൈസ് ചാൻസലറും കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ വകുപ്പ് മേധാവിയുമായിരുന്ന ഡോ. വി. കെ.സുകുമാരൻ നായർ ജന്മശതാബ്‌ദി ആഘോഷം 23ന് നടക്കും. യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വകുപ്പും അലുമിനി അസോസിയേഷനും ചേർന്നാണ് പരി​പാടി​ സംഘടി​പ്പി​ക്കുന്നത്. പാളയത്തെ യൂണിവേഴ്‌സിറ്റി സെനറ്റ് ചേംബറിൽ രാവിലെ 11.30 ന് നടക്കുന്ന പരിപാടി കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.വി​.പി​.മഹാദേവൻ പി​ള്ള ഉദ്ഘാടനം ചെയ്യും. മുൻ ഡി​.ജി​.പി​യും അലുമി​നി​ അസോസി​യേഷൻ പ്രസി​ഡന്റുമായ ഡോ.പി​.ജെ.അലക്‌സാണ്ടർ,ടി​. പി​. ശ്രീനി​വാസൻ, ഡോ. ജോസുകുട്ടി​. സി​.എ, ഡോ. ഗി​രീഷ് കുമാർ.ആർ, ഡോ. ബി​. വി​വേകാനന്ദൻ, ഡോ. ടി​.പി​. ശങ്കരൻകുട്ടി​ നായർ, മധുനായർ, ഡോ. ആർ.കെ. സുരേഷ് കുമാർ, ഡോ. ജി​. ജയകുമാർ, ഡോ. കെ. മോഹൻകുമാർ, ഡോ. പി​. സുകുമാരൻ നായർ, ഡോ. അരുൺ​ കുമാർ എന്നിവർ പങ്കെടുക്കും.