
കുടവയർ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. മധുരം പാടേ ഉപേക്ഷിക്കുക. മധുരത്തിനു പകരം തേനുപയോഗിക്കാം. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടും. ഇതിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ കറുവാപ്പട്ട ഉൾപ്പെടുത്താം. ബട്ടർ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റിൽ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇതിനു സഹായിക്കും. പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്. ബീൻസ് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പിനെ കുറയ്‌ക്കും. വെള്ളരിയിലെ നാരുകൾ വിശപ്പും മാറ്റും സുഗമമായ ദഹനത്തിനും സഹായിക്കും.