
സ്വയംഭോഗത്തെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സ്വയംഭോഗം തെറ്റല്ല. മറിച്ച് ശരീരം ലൈംഗികമായി പ്രവർത്തനസജ്ജമാണെന്നതിന്റെ തെളിവാണ്. ഒരു വ്യക്തിയുടെ ശാരീരിക മാനസിക വളർച്ചയുടെ സൂചകവുമാണിത്. തീർത്തും സ്വകാര്യമായി സുരക്ഷിതമായി ലൈംഗിക സുഖമനുഭവിക്കാൻ ഇതുവഴി സാധിക്കും സ്വയംഭോഗം സാധാരണവും ആരോഗ്യകരവുമായ ലൈംഗിക പ്രവൃത്തിയാണ്.
എല്ലാ പ്രായത്തിലുമുള്ള ആളുകളും സ്വയംഭോഗം ചെയ്യുന്നു. ആരോഗ്യപരമായ ഏറെ യാഥാർഥ്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു. പലർക്കും ഇതു സംബന്ധിച്ച് പല സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. ഇത് വന്ധ്യത വരുത്തും, പുരുഷ ശേഷി കുറയ്ക്കും തുടങ്ങിയ പല ധാരണകളും ഇതിലുണ്ട്. സ്വയംഭോഗം ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമാകുമോ? എന്നുള്ള സംശയങ്ങൾ പലർക്കും ഇപ്പോഴുമുണ്ട്. സ്വയംഭോഗം ബീജത്തിന്റെ എണ്ണത്തെയോ സാധാരണ ആരോഗ്യമുള്ള പുരുഷന്റെ പ്രത്യുത്പാദനക്ഷമതയെയോ ബാധിക്കുമെന്ന് പൊതുവെ കരുതപ്പെടുന്നില്ല എന്നാണ് ഗൈക്കോളജിസ്റ്റും ഫെർട്ടിലിറ്റി വിദഗ്ധനുമായ പീറ്റർ റിസ്‌ക് പറയുന്നു. അതേസമയം നിങ്ങൾക്ക് ബീജങ്ങളുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയാൽ ഗർഭം ധരിക്കാൻ ശ്രമിക്കുമ്പോൾ ഒ്ര്രപിമൽ ബീജത്തിന്റെ അളവിനായി രണ്ടോ മൂന്നോ ദിവസത്തേക്ക് സ്ഖലനം ചെയ്യരുതെന്നും പീറ്റർ റിസ്‌ക് പറഞ്ഞു.
ഇടയ്ക്കിടെയുള്ള സ്വയംഭോഗം ബീജത്തിന്റെ എണ്ണത്തെയോ ഗർഭിണിയാകാനുള്ള കഴിവിനെയോ ബാധിക്കില്ല. വാസ്തവത്തിൽ സ്വയംഭോഗത്തിന് ശാരീരികവും മാനസികവുമായ ആരോഗ്യഗുണങ്ങളുണ്ട്. മാത്രമല്ല സ്വയംഭോഗം സമ്മർദ്ദവും ശാരീരിക പിരിമുറുക്കവും ഒഴിവാക്കുന്നതായി പഠനങ്ങൾ പറയുന്നു.
സ്വയംഭോഗവും ലൈംഗികതയും തലച്ചോറിലെ എൻഡോർഫിനുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സെക്സ് സമ്മർദ്ദവുമായി ബന്ധപ്പെട്ട കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവും കുറയ്ക്കുന്നു.
.ഓക്സിടോസിൻ, പ്രോലാ്ര്രകിൻ തുടങ്ങിയ രാസവസ്തുക്കളുടെ പ്രകാശനം സ്ഖലനം ഉത്തേജിപ്പിക്കുന്നു. ഇവ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു
സ്വയംഭോഗവും രതിമൂർച്ഛയും പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.സ്വയംഭോഗം ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് ലൈംഗികാവയവങ്ങൾ ശരിയായി പ്രവർത്തിക്കുന്നു.
പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. പുരുഷന്മാർക്ക് പ്രതിമാസം 20 തവണയിൽ കൂടുതൽ സ്ഖലനം ഉണ്ടായാൽ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത 20 ശതമാനം കുറവാണെന്ന് യൂറോപ്യൻ യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സ്വയംഭോഗം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണ്. ലൈംഗികതയുടെ അഭാവം (മാസത്തിലൊരിക്കലോ അതിൽ കുറവോ) ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നു.