kk

ബോളിവുഡ് താരം ജോൺ എബ്രഹാം മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്നു എന്ന നിലയിൽ പ്രഖ്യാപന വേളയിൽ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് മൈക്ക്. അനശ്വര രാജൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത് സജീവ് ആണ് നായകനായി എത്തുന്നത്. വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം സമകാലിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ആഷിക് അക്ബർ അലി രചന നിർവഹിച്ചിരിക്കുന്നു. രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, വെട്ടുകിളി പ്രകാശ്, സിനി എബ്രഹാം, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ എന്ന് നോക്കാം