
ലക്നൗ: ജന്മാഷ്ടമി ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേർ മരിച്ചു. ഉത്തർപ്രദേശ് മഥുരയിലെ ബാംഗേ ബിഹാരി ക്ഷേത്രത്തിൽ നടന്ന ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. ആയിരത്തോളം പേരാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. പലർച്ചെ രണ്ട് മണിയോടെ ആരതിക്കിടെയാണ് സംഭവം.
ക്ഷേത്രത്തിലെ ചടങ്ങിനിടെ തിക്കും തിരക്കുമുണ്ടാവുകയും ഒരു സ്ത്രീയും പുരുഷനും മരിക്കുകയും ചെയ്തുവെന്നാണ് മഥുര പൊലീസ് അറിയിച്ചത്. നിരവധിപ്പേർ ബോധരഹിതരായി വീഴുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചടങ്ങിനിടെ ഒരു ഭക്തൻ കുഴഞ്ഞുവീണതിനെത്തുടർന്ന് മറ്റ് ഭക്തർ സഞ്ചരിക്കുന്നത് വിലക്കിയിരുന്നു. തുടർന്നാണ് തിരക്കിൽപ്പെട്ട് രണ്ട് പേർ ശ്വാസം മുട്ടി മരിച്ചത്.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന നിലയിൽ മഥുര പട്ടണം മുഴുവൻ അലങ്കരിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുക്കാനെത്തിയത്.
#WATCH | Uttar Pradesh: Devotees crammed inside Banke Bihari temple premises in Mathura as their movement got restricted amid a huge crowd that gathered there pic.twitter.com/0QIbWYLOKI
— ANI UP/Uttarakhand (@ANINewsUP) August 20, 2022