കള്ളുകുടിക്കാനും വ്യത്യസ്ത രുചികൾ പരീക്ഷിക്കാനുമായി ചങ്കത്തികൾ ഇത്തവണ എത്തിയിരിക്കുന്നത് കൊച്ചി കടമ്പ്ര ഷാപ്പിലേക്കാണ്. ഇന്നത്തെ എപ്പിസോഡിൽ പുതിയൊരു ചങ്കത്തിയെക്കൂടി പരിചയപ്പെടുത്തുന്നു. ആദ്യമേ തന്നെ കള്ളിന്റെ വെറൈറ്റികൾ ചങ്കത്തികൾ ചോദിച്ചറിഞ്ഞു. പനങ്കള്ള് , തെങ്കള്ള് എന്നീ രണ്ട് തരം കള്ളാണ് കടമ്പ്ര ഷാപ്പിലെ പ്രധാന ഐറ്റം.

ചങ്കത്തികളുടെ കാത്തിരിപ്പിനൊടുവിൽ ഷാപ്പിലെ പ്രധാന വിഭവമായ താറാവ് കറി മുന്നിലെത്തി. ബീഫ് റോസ്റ്റ്, ചിക്കൻ 65, കപ്പ, കേര മുളകിട്ട കറി, ചിക്കൻ റോസ്റ്റ്, കേര തലക്കറി, മുയൽ വറുത്തത്, കക്ക വറുത്തത്, കണവ റോസ്റ്റ്, ചെമ്മീൻ വറുത്തത്, പോർക്ക് വറുത്തത്, കരിമീൻ വറുത്തത്, അപ്പം, ചപ്പാത്തി, നെയ്യ് ചോറ്, കള്ള് എന്നിവയാണ് ചങ്കത്തികൾക്ക് മുന്നിൽ വിളമ്പിയ മറ്റ് പ്രധാന ഐറ്റങ്ങൾ. തലക്കറിയിലൂടെയാണ് ചങ്കത്തികൾ തുടക്കമിട്ടത്. കാണാം വീഡിയോ...