കർണാടകയിലെ കുടകിൽ സ്നേക്ക് റെസ്ക്യൂവറായ സുരേഷ് പൂജാരിക്കൊപ്പം ബൈക്കിലാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. കരിക്കോട് ഉള്ള ഒരു വീട്ടിൽ രാവിലെ കണ്ട പാമ്പിനെ പിടികൂടാനാണ് പോകുന്നത്. വീട്ടിൽ എത്തിയ ഉടനെ പാമ്പിനെ കണ്ട സ്ഥലത്ത് തിരച്ചിൽ തുടങ്ങി. ഇളം തവിട്ട് നിറത്തിൽ വരകളുള്ള പാമ്പിനെയാണ് ആദ്യം കണ്ടത്. ബക്ക് കാണാവൂ, മരപ്പാമ്പ്, പൂച്ച പാമ്പ് എന്ന പേരിലെല്ലാം അറിയപ്പെടുന്ന ഫോറസ്റ്റ് കാറ്റ് സ്നേക്കാണിത് . പിന്നെ കറുപ്പ് നിറത്തിലുള്ള രണ്ട് കേരാവൂവിനെയും കണ്ടു. നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ചേരയാണ് കേരാവൂ. ഇത്തരം പാമ്പുകളെ വീട്ടുവളപ്പിൽ കണ്ടാൽ ഭയപ്പെടേണ്ട ആവശ്യമില്ല. ഒരു പാമ്പിനെ തേടിപ്പോയ വാവ കണ്ടെത്തിയ മൂന്ന് പാമ്പുകളുടെയും പ്രത്യേകതകൾ അറിയാം ഈ എപ്പിസോഡിൽ.

snake