
ചെന്നൈ: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് നിരവധി സിനിമാതാരങ്ങൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം എപ്പോഴുണ്ടാകുമെന്ന് ചർച്ചയാകുന്നതിനിടെ മറ്റൊരു സൂപ്പർ താരം കൂടി പൊതുപ്രവർത്തനത്തിലേക്ക് കടക്കുന്നുവെന്ന വാർത്ത പ്രചരിക്കുകയാണ്. തെന്നിന്ത്യൻ താരറാണി തൃഷ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. തമിഴ് മാദ്ധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തു.
എം ജി ആർ, ജയലളിത, വിജയകാന്ത് തുടങ്ങി ഖുഷ്‌ബു, കമലഹാസൻ എന്നിവരിൽ എത്തിനിൽക്കുന്ന തമിഴ് രാഷ്ട്രീയത്തിലേക്കാണ് പുത്തൻ താരോദയമാകാൻ തൃഷ ഒരുങ്ങുന്നത്. ഇളയ ദളപതി വിജയ്‌യുടെ ജനസേവനപ്രവർത്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താരം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നാണ് സൂചന. കോൺഗ്രസിൽ ചേരാനാണ് താരത്തിന്റെ നീക്കമെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അതേസമയം, മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനാണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. സെപ്തംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തുന്നത്. അരവിന്ദ് സ്വാമിയുടെ സതുരംഗ വേട്ടൈ2, അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദി റോഡ്, മലയാളം ചിത്രം റാം എന്നിവയാണ് താരത്തിന്റെ മറ്റ് പുതിയ ചിത്രങ്ങൾ.
In a world of men, a woman of courage. Presenting Princess Kundavai! #PS1 releasing in theatres on 30th September in Tamil, Hindi, Telugu, Malayalam and Kannada! 🗡️@MadrasTalkies_ #ManiRatnam @arrahman pic.twitter.com/eoJOkSkegl
— Lyca Productions (@LycaProductions) July 7, 2022