temple

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം പോയ പഞ്ചലോഹ വിഗ്രഹം മണിക്കൂറുകൾക്കകം കണ്ടെത്തി. ക്ഷേത്രത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വിഗ്രഹം. നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് വിഗ്രഹം കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് വിഗ്രഹം മോഷണം പോയ വിവരം അറിയുന്നത്. അഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷണം പോയത്. രാത്രി 12നും പുലർച്ചെ അഞ്ചരയ്ക്കുമിടയിലാണ് കവർച്ച നടന്നത്. രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്നിട്ടുണ്ട്. പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം ശ്രീകോവിലിന്റെ വാതിൽ കൂടി കുത്തി തുറന്നാണ് മോഷണം നടന്നത്. ജന്മാഷ്ടമി ദിവസത്തെ കാണിക്ക വരവും ഭണ്ഡാരത്തിലുണ്ടായിരുന്നു. ഒരാൾ മാത്രമാണോ കൂടുതൽ പേർ ചേർന്നാണോ മോഷണം നടത്തിയത് എന്നതടക്കമുള്ള കാര്യത്തിൽ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.