bridge

ന്യൂ‌ഡൽഹി: പഞ്ചാബിനെയും ഹിമാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ചക്കി നദിയിലെ റെയിൽവേ പാലം തകർന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പാലം തകർന്നത്. ജില്ലയിലെ ബാൽ, സദർ, തുനാഗ്, മാണ്ഡി, ലമാതച്ച് എന്നീ സ്ഥലങ്ങളിൽ മഴ കനത്ത നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

പാലത്തിലൂടെയുള്ള ഗതാഗതം സുരക്ഷിതമല്ലാത്തതിനാൽ പുതിയ തൂൺ നിർമിക്കുന്നതുവരെ പത്താൻകോട്ടിനും ജോഗീന്ദർനഗറിനും ഇടയിലുള്ള നാരോ ഗേജ് ട്രെയിൻ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. റോഡുകളോ ബസ് സർവീസുകളോ ഇല്ലാത്ത പോംഗ് ഡാം വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന നൂറുകണക്കിന് ഗ്രാമങ്ങളുടെ ഏക ആശ്രയമാണ് ഈ റെയിൽപാത. ആരെങ്കിലും അപകടത്തിൽപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Chakki Bridge, That Connects #HimachalPradesh With #Punjab, Washed Away Due To Heavy Rainfall. The Bridge Was Already Declared Unsafe By #HP Government. pic.twitter.com/hQPlg0muUb

— The Ink And Paper (@theinkandpaper) August 20, 2022