
തിരക്കുകളിൽ നിന്ന് മാറി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് നടി അഹാന. അമ്മ സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിംഗപ്പൂരിലാണ് നടി. സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമായ നടി വെക്കേഷൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്‌ക്കാറുണ്ട്.
ഇപ്പോഴിതാ അഹാന പങ്കുവച്ച ഒരു ചിത്രം ശ്രദ്ധ നേടുകയാണ്. പത്ത് വർഷങ്ങൾക്കു മുൻപും ശേഷവും, അതേ സ്ഥലം, അതേ മാസം, അതേ ആവേശം എന്ന ക്യാപ്‌ഷനോടെയാണ് താരം ചിത്രം പങ്കുവച്ചത്.
2012 ഓഗസ്റ്റിൽ സിംഗപ്പൂരിൽ വന്നപ്പോഴുള്ള ചിത്രവും ഇപ്പോഴത്തെ ട്രിപ്പിലെ ചിത്രവുമാണിത്. നിരവധി പേർ ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നുണ്ട്. അച്ഛൻ കൃഷ്ണകുമാറിനെ കൂടി യാത്രയിൽ കൂട്ടാമായിരുന്നു എന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
