
മൊറീന: രോഗിയുടെ തലയിലെ മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ ഡോക്‌ടർ ഞെട്ടിത്തരിച്ചു. മുറിവിന്റെ ആഴം കണ്ടല്ല ഡോക്‌ടർ ഞെട്ടിയത്, അതിൽ കെട്ടിവച്ചിരുന്ന കോണ്ടമായിരുന്നു അദ്ദേഹത്തെ ഞെട്ടിച്ചത്. മദ്ധ്യപ്രദേശിലെ മൊറീന ജില്ലയിലുള്ള ഒരു താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ബാൻഡേജ് കണക്കെയാണ് കോണ്ടം മുറിവിൽ കെട്ടിവച്ചിരുന്നത്. തലയിലെ മുറിവ് ഉണങ്ങാതിരുന്നതിനെ തുടർന്ന് യുവതി ആശുപത്രിയിൽ എത്തുകയും തുടർന്ന് ഡ്യൂട്ടി ഡോക്‌ടർ നടത്തിയ പരിശോധനയിലുമാണ് സംഭവം കണ്ടെത്തിയത്. യുവതിയെ ആദ്യം ഡ്രസ്സ് ചെയ‌്ത ആശുപത്രി ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ‌്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.