astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 21 - 1198 ചിങ്ങം 5 ഞായറാഴ്ച. ( പുലർച്ചെ 4 മണി 39 മിനിറ്റ് 12 സെക്കന്റ് വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം.)

അശ്വതി: ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു, ഉത്തരവാദിത്വത്തോടെ ജോലികൾ ചെയ്തു‍ തീർക്കും. വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയവിക്രയങ്ങളില്‍ നേട്ടം, വാഹനഭാഗ്യം.

ഭരണി: കലാപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും, ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടും. പ്രണയ സാഫല്ല്യം, ധനപരമായി ഉയര്‍ച്ച, വിദ്യ വിജയം.

കാര്‍ത്തിക: ദാമ്പത്യ സുഖകൂടുതല്‍, രോഗശാന്തിയും, മനസമാധാനവും. ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.

രോഹിണി: സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടല്‍ രംഗത്ത് നിന്നും കൂടുതല്‍ വരുമാനം. കുടുംബസുഖം, ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും.

മകയിരം: മകള്‍ക്ക് വിവാഹത്തിനുണ്ടായിരുന്ന തടസങ്ങള്‍ അകലും, വാഹനഭാഗ്യം സിദ്ധിക്കും. പ്രവര്‍ത്തി നേട്ടത്തിന് കഠിന പരിശ്രമം വേണ്ടിവരും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ആരോഗ്യപരമായി നല്ലസമയം.

തിരുവാതിര: സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങള്‍ കിട്ടും. ദാമ്പത്യ വിഷയങ്ങളില്‍ സുഖം, ശത്രുക്കള്‍ നിഷ്പ്രഭരാകും, വിജയം, പ്രശസ്തി എന്നിവ ലഭിക്കും.

പുണര്‍തം: അപ്രതീക്ഷിത ധനനേട്ടം, അസ്ഥി വേദനയ്ക്ക് നേരിയതോതില്‍ ശമനം. വിദേശവാസം ഗുണം ചെയ്യും ,ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

പൂയം: വാഹനക്രയവിക്രയങ്ങളില്‍ ലാഭവും നേട്ടവും, സര്‍ക്കാര്‍ ആനുകൂല്യം കിട്ടും. മനോദുരിതത്തിൽ‍ നിന്നും മോചനം, കുടുംബത്തില്‍ സമാധാനം കളിയാടും, സാമ്പത്തികമായി നേട്ടം.

ആയില്യം: സ്വന്തം കൗശലം കൊണ്ട് ദുഷ്കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികള്‍ വരുതിയിലാക്കും. സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, കാര്യങ്ങള്‍ അനുകൂലമാകും, പ്രവര്‍ത്തന വിജയം.

മകം: സമ്മാനാദികള്‍ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം വര്‍ദ്ധിപ്പിക്കും. കലാ മത്സരങ്ങളിൽ വിജയം, സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും, ക്ഷേത്ര ദര്‍ശനം നടത്തും, ജോലിസ്ഥലത്ത് ആനുകൂല്യം.

പൂരം: സന്താനങ്ങള്‍ക്ക് അസുഖം, ജോലിക്കൂടുതല്‍ അനുഭവപ്പെടും. വിവാദങ്ങളില്‍ വിജയവും, രോഗശാന്തി, ബിസിനസില്‍ നേട്ടം, ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും.

ഉത്രം: രോഗം മൂലമുള്ള കഷ്ടപ്പാട് വര്‍ദ്ധിക്കും, പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും. താമസസ്ഥലം മാറിപ്പോകേണ്ടി വരും, ജോലി നഷ്ടം, യാത്രയില്‍ ധനനഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി.

അത്തം: പണയത്തിലിരിക്കുന്ന ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകള്‍. കുടുംബ ജീവിതത്തിൽ‍ കലഹങ്ങള്‍, സ്ത്രീകള്‍ മൂലം ദുഃഖം, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും.

ചിത്തിര: അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല.

ചോതി: ദാമ്പത്യ സുഖം, ഇഷ്ടഭക്ഷണ ലബ്‌ധി,വിനോദയാത്ര. ഭര്‍തൃ സ്നേഹംനിറഞ്ഞ രീതിയിലുള്ള സംസാരവും പ്രവര്‍ത്തികളും, വിശേഷമായ ആഹാരം ലഭിക്കും.

വിശാഖം: കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരിക്കും. സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, ധനപരമായ കാര്യങ്ങളില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം.

അനിഴം: ആപത്തുകളില്‍ നിന്നും അത്ഭുതമായി രക്ഷപെടും, ചതിയില്‍ അകപ്പെടും. ആഡംബര പ്രിയം കാണിക്കും, സുഖാനുഭവങ്ങള്‍, ആരോഗ്യപരിപാലനം നടത്തും.

കേട്ട: ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും. ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കണം.

മൂലം: പിതാവില്‍ നിന്നും അനുകൂല നിലപാട്, മനസുഖം അനുഭവത്തില്‍ വരും. സുഹൃത്തുകള്‍ മുഖേനെ അംഗീകാരം, നിഗൂഡ ശാസ്ത്രങ്ങളില്‍ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതി.

പൂരാടം: അന്യരുടെ പ്രയാസത്തില്‍ സമാശ്വാസം കൊടുക്കും, യാത്രയില്‍ നേട്ടം. കലാപരമായ കാര്യങ്ങളില്‍ നേട്ടം, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും.

ഉത്രാടം: പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകൾ മാറിക്കിട്ടും. വിവാഹ ജീവിതത്തില്‍ കല്ലുകടി, ദുഷിച്ച ദിവസം, യാത്ര, മുതലായവ മാറ്റി വയ്ക്കുക.

തിരുവോണം: ദാനകര്‍മ്മങ്ങള്‍ നടത്തും, ഇന്റര്‍വ്യുകളില്‍ ജയം. ആരോഗ്യപരമായി മികച്ച സമയം, ഉത്തരവാദിത്തബോധം കാണിക്കും, പലരും സഹായത്തിനെത്തും.

അവിട്ടം: തീരുമാനങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കും, വര്‍ദ്ധിച്ച ധനചെലവ്. നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം,അന്യരോട് കയര്‍ക്കും, ധനനഷ്ടം, കുടുംബകലഹം.

ചതയം: കുടുംബ ഭദ്രത കൈവരിക്കും, ജോലിയില്‍ നിന്നും കൂടുതല്‍ വരുമാനം. ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മനസുഖം കിട്ടും, ധനലാഭം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.

പൂരുരുട്ടാതി: ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങള്‍. സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, രോഗശമനം, സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, രോഗശമനം.

ഉത്രട്ടാതി: കുടുംബത്തില്‍ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവത്തികള്‍ കാഴ്ചവയ്ക്കും, ധനനേട്ടം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

രേവതി: ലഹരിയുടെ ഉപയോഗം മൂലം തൊഴിലില്‍ പ്രശ്നങ്ങള്‍, അനാവശ്യമായ കലഹങ്ങള്‍. കുടുംബസുഖം കിട്ടില്ല. പിതൃബന്ധുക്കളില്‍ നിന്നും വിഷമാനുഭവങ്ങള്‍.