sanju-samson

ഹരാരെ: അവസരം കളഞ്ഞു കുളിക്കുന്നവനെന്ന് പരിഹസിച്ചവരുടെ മുന്നിൽ ഇന്ത്യക്ക് വിജയമൊരുക്കി സഞ്ജു സാംസൺ. സിംബാബ്‌വേക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ വിജയമൊരുക്കിയ സഞ്ജു തന്നെ അത്ര പെട്ടെന്ന് ഒതുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ 38.1 ഓവറിൽ 161 റൺസ് എടുക്കാനെ സിംബാബ്‌വേക്ക് സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ സഞ്ജുവിന്റെ മികവിൽ ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

I am not from south India, I am not his fan…but still I want to see this champion player more and more to play for our country @IamSanjuSamson @BCCI pic.twitter.com/5VfYHBdNoo

— Viren K (@Vir2807) August 20, 2022

ഇന്നസെന്റ് കയ്യ എറിഞ്ഞ 26ാം ഓവറിന്റെ നാലാം പന്ത് സിക്സ് പറത്തി ധോണി സ്റ്റൈലിൽ ആയിരുന്നു സഞ്ജു ഇന്ത്യക്ക് വിജയമൊരുക്കിയത്. 39 പന്തിൽ 43 റൺസെടുത്ത സഞ്ജു തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മാൻ ഒഫ് ദ മാച്ച് പുരസ്കാരവും സഞ്ജുവിന് തന്നെയാണ്. സിംബാബ്‌വേ ഇന്നിംഗ്സിൽ വിക്കറ്റിന് പിന്നിൽ നടത്തിയ മികച്ച പ്രകടനം കൂടി കണക്കിലെടുത്താണ് സഞ്ജുവിനെ മാൻ ഒഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തത്.

India’s Greatest Wicketkeeper after MSD & currently India’s best wicketkeeper without any doubt 👍👌💯🙌. Just remember the name Sanju Samson. #SanjuSamson #ZIMvIND pic.twitter.com/UE7B7Lg7Wq

— Roshmi 💗 (@cric_roshmi) August 20, 2022

മൂന്ന് ക്യാച്ചുകളാണ് സഞ്ജു ഇന്നത്തെ മത്സരത്തിൽ എടുത്തത്. മത്സരത്തിൽ ഇന്ത്യ നേടിയ നാല് സിക്സറുകളും പറന്നത് സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നു എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. ഒരു ഘട്ടത്തിൽ 97ന് നാല് വിക്കറ്റ് നഷ്ടത്തിൽ പതറിയ ഇന്ത്യയെ കരകയറ്റിയത് അഞ്ചാം വിക്കറ്റിൽ സഞ്ജുവും ദീപക് ഹൂ‌ഡയും ചേ‌‌ർന്ന് നേടിയ 56 റൺസിന്റെ കൂട്ടുക്കെട്ടാണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്‌ക്ക് വേണ്ടി 42 പന്തിൽ 42 റൺസെടുത്ത സീൻ വില്യംസും 47 പന്തിൽ 39 റൺസെടുത്ത റിയാൻ ബുള്ളും മാത്രമാണ് പൊരുതിയത്. ഇന്ത്യയ്ക്കായി ശാർദൂൽ താക്കൂർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനത്തിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സിംബാബ്‌വെയെ 189 റൺസിന് ആൾ ഔട്ടാക്കിയ ശേഷം 115 പന്തുകൾ ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ വിജയം.