
പാലക്കാട് : അട്ടപ്പാടി മധു കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി വിചാരണ കോടതി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് 12 പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി പരാമർശം നടത്തിയത്.
ജാമ്യം റദ്ദാക്കിയാൽ വിചാരണ ജഡ്ജിയുടെ പടം ഉൾപ്പെടെ വാർത്തകൾ വരുമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞതായി ഉത്തരവിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മധുവധക്കേസിലെ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി മണ്ണാർക്കാട് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അട്ടപ്പാടി മധുവധക്കേസിലെ പന്ത്രണ്ട് പ്രതികളുടേയും ജാമ്യം റദ്ദാക്കി മണ്ണാർക്കാട് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ 16 പ്രതികളിൽ
മരക്കാർ, ഷംസുദ്ധീൻ,അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധീഖ്, നജീബ്, ജൈജുമോൻ, അബ്ദുൽ കരീം, സജീവ്, ബിജു, മുനീർ എന്നീ 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കേസിലെ 12 പ്രതികളിൽ അനീഷ്, സിദീഖ്, ബിജു എന്നിവർ മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരായത്. മറ്റു 9 പ്രതികൾക്കും എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.