kk

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരിൽ ഏറെ ഉദ്വേഗം ജനിപ്പിച്ചിരുന്നു. മുഖത്ത് മൂടുപടമണിഞ്ഞ നായകനായിരുന്നു ഫസ്റ്റ് ലുക്കിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരിക്കുകയായിരുന്നു. ഫസ്റ്റ് ലുക്ക് പോലെ സെക്കൻഡ് ലുക്കും തീ പാറിക്കുകയാണ്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദുപണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരാണ് മറ്റു താരങ്ങൾ. ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

നിമിഷ് രവി ആണ് ഛായാഗ്രഹണം. ചിത്രസംയോജനം കിരൺദാസ്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ അബ്ദുള്ള രചന നിർവഹിക്കുന്ന. സെപ്തംബറിൽ ചിത്രം റിലീസ് ചെയ്യും.പി.ആർ.ഒ: പ്രതീഷ് ശേഖർ