
കിളിമാനൂർ : കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. മറ്റാരു മകൻ ഗുരുതര പരിക്കോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ .കല്ലിംഗൽ കരിക്കകത്ത് വീട്ടിൽ സുനിൽ കുമാർ ( 45 ), മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. മൂത്ത മകൻ ശ്രീഹരിയാണ് ചികിത്സയിലുള്ളത്. ഇന്ന് രാത്രി 8 .30 ഓടെയാണ് അപകടം. 
കിളിമാനൂരിൽ നിന്നു അമിത വേഗതയിൽ വന്ന ഫോർച്ച്യൂണർ കാർ നഗരൂർ ഭാഗത്ത് നിന്നു വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. കാറിന്റെ അമിത വേഗത കണ്ടു സുനിൽ കുമാർ സ്കൂട്ടി നിർത്തിയെങ്കിലും കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  അപകടമുണ്ടാക്കിയ കാറോടിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഇടിയുടെ ആഘാതത്തിൽ നിന്നും ബൈക്കിൽ നിന്നും തെറിച്ച് സമീപത്തെ റോഡിലേക്ക് വീണ ശ്രീദേവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. സുനിൽ നിർമാണ തൊഴിലാളിയാണ്. ഭാര്യ :കല്പന.