
പല്ലുകളുടെ ആരോഗ്യം സൗന്ദര്യത്തിന്റെ കൂടി ലക്ഷണമാണ്. അതുകൊണ്ട് തന്നെ പല്ലുകളെ ശരിയായ രീതിയിൽ വേണം ശ്രദ്ധിക്കാൻ. കൃത്യമായ ഭക്ഷണക്രമത്തിലൂടെ ദന്തരോഗങ്ങളെ മാറ്റിനിർത്താം. പുക വലിക്കുന്നവർ, പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർ തുടങ്ങിയവർക്കു കാൻസർ പോലുള്ള രോഗങ്ങൾക്കുള്ള സാദ്ധ്യത കൂടുതലാണ്. ചായയും കാപ്പിയും സോഡയും പല്ലിൽ മഞ്ഞക്കറയുണ്ടാകാൻ ഇടയാക്കും. ഇവയുടെ അമിതോപയോഗം പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. ഫൈബർ അടങ്ങിയ പഴവർഗങ്ങൾ കഴിച്ചാൽ പല്ലിന് ബ്രഷിംഗിന്റെ ഫലം കിട്ടും. നാരങ്ങാ വർഗത്തിലുള്ള പഴങ്ങൾ കഴിച്ചാൽ വായിൽ കൂടുതൽ ഉമിനീർ ഉൽപാദിക്കപ്പെടുകയും ഇതു വഴി പല്ലിലെ കറകൾ നീങ്ങുകയും പല്ല് വെളുക്കുകയും ചെയ്യും. അതുപോലെ, മോണരോഗങ്ങൾ പ്രതിരോധിക്കാനും പല്ലിനു തിളക്കം കൂട്ടാനും ഇതു സഹായിക്കും.