
മുംബയ്/കൊച്ചി:കൊവിഡിന് ശേഷം തിരിച്ചെത്തുന്ന ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മുംബയ് ഹാഫ് മാരത്തണിന്റെ അഞ്ചാമത് എഡിഷൻ സച്ചിൻ ടെൻഡുൽക്കർ ഫ്ലാഗ് ഓഫ് ചെയ്യും. ഞായറാഴ്ച മുംബയ് ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ ഗാർഡൻസിൽ വച്ചാണ് പരിപാടി. ഹാഫ് മാരത്തണിലും പതിനായിരം കിലോമീറ്റർ ഓട്ടത്തിലും വിജയിച്ചവരെ സച്ചിൻ അനുമോദിക്കം. എൻ.ഇ.ബി സ്പോർട്സാണ് സംഘാടകർ.