sunil-kumar

തിരുവനന്തപുരം: നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളിക്കൽ മടവൂർ സ്വദേശികളായ കാർ ഡ്രൈവർ ഷിറാസ്, ജാഫർഖാൻ എന്നിവരാണ് അറസ്റ്റിലായത്. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

കാ​റും​ ​ബൈക്കും​ ​കൂ​ട്ടി​യി​ടി​ച്ച് ​ബൈ​ക്ക് ​യാ​ത്രി​ക​രാ​യ​ ​ക​ല്ലിം​ഗ​ൽ​ ​ക​രി​ക്ക​ക​ത്ത് ​വീ​ട്ടി​ൽ​ ​സു​നി​ൽ​ ​കു​മാ​ർ​ ​(​ 45​ ​),​ ​മ​ക​ൻ​ ​ശ്രീ​ദേ​വ് ​(5​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്. ഒപ്പമുണ്ടായിരുന്ന മൂത്തമകൻ ശ്രീഹരി (15)യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ​ ഇ​ന്നലെ ​രാ​ത്രി​ 8​ .30​ ​ഓ​ടെ​യാ​ണ് ​അ​പ​ക​ടമുണ്ടായത്.

കി​ളി​മാ​നൂ​രി​ൽ​ ​നി​ന്നു​ ​അ​മി​ത​ ​വേ​ഗ​ത​യി​ൽ​ ​വ​ന്ന​ ​ഫോ​ർ​ച്ച്യൂണ​ർ​ ​കാ​ർ​ ​ന​ഗ​രൂ​ർ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ ​വ​ന്ന​ ​ബൈ​ക്കി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ കാ​റി​ന്റെ​ ​അ​മി​ത​ ​വേ​ഗ​ത​ ​ക​ണ്ടു​ ​സു​നി​ൽ​ ​കു​മാ​ർ​ ബൈക്ക്​ ​നി​ർ​ത്തി​യെ​ങ്കി​ലും​ ​കാ​ർ​ ​ഇ​ടി​ച്ചു​ ​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ ഇടിയുടെ ആഘാതത്തിൽ നിന്നും ബൈക്കിൽ നിന്നും തെറിച്ച് സമീപത്തെ റോഡിലേക്ക് വീണ ശ്രീദേവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. സു​നി​ൽ​ ​നി​ർ​മാ​ണ​ ​തൊ​ഴി​ലാ​ളി​യാ​ണ്.​ ​ഭാ​ര്യ​ ​:​ക​ല്പ​ന.